ലോക റെഡ്​ക്രോസ്​ ദിനം ആചരിച്ചു

കോഴിക്കോട്: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകുക എന്ന ലക്ഷ്യത്തോടെ റെഡ്ക്രോസ് ദിനം ആചരിച്ചു. കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ എം. രാജൻ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പി.വി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. മികച്ച കാരുണ്യ പ്രവർത്തനം നടത്തിയ എം.സി. ദാസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കൊയിലാണ്ടി താലൂക്ക് റെഡ്ക്രോസ് സൊസൈറ്റിക്ക് ആംബുലൻസ് നൽകാൻ ചടങ്ങിൽ റഷീദ് ഏറാമല തയാറായി. ജില്ല മെഡിക്കൽ ഒാഫിസർ ഡോ. വി. ജയശ്രീ റെഡ്ക്രോസ് ദിന സന്ദേശം നൽകി. കെ.വി. ഗംഗാധരൻ, ഡോ. കെ. മൊയ്തു, ഡോ. ജയകിഷ് ജയരാജ്, റവ. ഫാ. വിൻസ​െൻറ് മോസസ്, കെ.പി. അബൂബക്കർ, കട്ടയാട്ട് വേണുഗോപാൽ, എൻ.ഇ. ബാലകൃഷ്ണമാരാർ, കെ. ദീപു, റഷീദ് ഏറാമല, ആനിയമ്മ ജോസഫ്, കെ.കെ. രാജൻ, അരങ്ങിൽ ഗിരീഷ് കുമാർ, പ്രഫ. കെ.കെ. മഹമൂദ്, ഷാൻ കട്ടിപ്പാറ, കെ.കെ. രാജേന്ദ്രൻ, സി. രമേശൻ, അജിത അഴകത്ത് ഇല്ലത്ത്, എം. തങ്കമണി എന്നിവർ സംസാരിച്ചു. ഡൽഹിയിൽ നാഷനൽ യൂത്ത്ഫെസ്റ്റിൽ പെങ്കടുക്കുന്ന രോഹിത്ലാൽ, എസ്.ആർ. ഇന്ദ്രജിത്ത്, പി.വി. അരുൺ, പി.ടി. തരുൺ കുമാർ എന്നിവർക്ക് കലക്ടർ ഉപഹാരം നൽകി. മികച്ച സേവനം നടത്തിയ എഫ്.എം.ആർ വളൻറിയർ ഷാജി ഇടീക്കലിനെ കലക്ടർ പൊന്നാട അണിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.