കോംട്രസ്​റ്റ്​ സമരക്കാർക്ക്​ ആദരം

കോഴിക്കോട്: കോമൺവെൽത്ത് കോംട്രസ്റ്റ് നെയ്ത്തുശാല അടച്ചുപൂട്ടുന്നതിനെതിരെ സമരംചെയ്ത തൊഴിലാളികളെ ആദരിച്ചു. ശാസ്ത്രവേദി സംഘടിപ്പിച്ച ചടങ്ങ് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. ജനതാൽപര്യത്തെ മുൻനിർത്തി നിയമസഭ െഎകകണ്ഠ്യമായി പാസാക്കുന്ന നിയമത്തിന് അംഗീകാരം നൽകാൻ രാഷ്ട്രപതി കാലതാമസം വരുത്തരുതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ അംഗീകാരം വൈകിയതാണ് കോംട്രസ്റ്റ് സമരം പത്തു വർഷത്തോളം നീളാൻ കാരണമായത്. കോംട്രസ്റ്റിനെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശാസ്ത്രവേദി ജില്ല പ്രസിഡൻറ് പി.ഐ. അജയൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, ജയപ്രകാശ് രാഘവയ്യ, അഷ്റഫ് ചേലാട്ട്, എ. സജീവൻ, ബേപ്പൂർ രാധാകൃഷ്ണൻ, കെ.സി. രാമചന്ദ്രൻ, ഇ.സി. ഗംഗാധരൻ, എൻ.കെ.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.