ചങ്ങാതിക്കൂട്ടം ക്യാമ്പ്​ തുടങ്ങി

ചേളന്നൂർ: ഗുഡ്ലക് ലൈബ്രറി, ജെ.സി.െഎ ചേളന്നൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചങ്ങാതിക്കൂട്ടം അവധിക്കാല ക്യാമ്പ് കുട്ടികൾക്കായി ഗുഡ്ലക് ലൈബ്രറിയിൽ ആരംഭിച്ചു. ജെ.സി.െഎ ഭീപേഷ് നായർ ഉദ്ഘാടനം ചെയ്തു. സിനിമതാരം ശിവാനി നായർ മുഖ്യാതിഥിയായി. ഗുഡ്ലക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് സ​െൻറർ പ്രസിഡൻറ് എ. സുധീപ് അധ്യക്ഷത വഹിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് 14ാം വാർഡ് അംഗം കെ.എം. സരള, 15ാം വാർഡ് അംഗം വി. ജിതേന്ദ്രനാഥ്, ഗുഡ്ലക് ൈലബ്രറി രക്ഷാധികാരി എ. വേലായുധൻ, ശശികുമാർ ചേളന്നൂർ, എ. സുരേന്ദ്രൻ, എ.പി. ശാന്ത എന്നിവർ സംസാരിച്ചു. ക്യാമ്പ് കോഒാഡിനേറ്റർ എ. അനീസ് സ്വാഗതവും പി.എം. രജിത നന്ദിയും പറഞ്ഞു. വ്യാഴാഴ്ച ക്യാമ്പ് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.