പരിവാർ പ്രവർത്തക സമിതി യോഗം

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിൽ ഭിന്നശേഷിക്കാർക്കായി എല്ലാവിധ തെറപ്പി സംവിധാനങ്ങളോടും കൂടിയ റിസോഴ്സ് ക്ലാസ് റൂമുകൾ പുതിയ അധ്യയന വർഷത്തിൽ ഒരുക്കണമെന്ന് പരിവാർ ജില്ല പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പ്രഫ. കെ. കോയട്ടി അധ്യക്ഷത വഹിച്ചു. തെക്കയിൽ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി. സിക്കന്തർ, എം.പി. ഉണ്ണി, രവീന്ദ്രൻ പാറോൽ, സുലൈഖ കൊയിലാണ്ടി, ഷീന മാവൂർ, മൂസ നരിക്കുനി, ആനന്ദകുമാരി എന്നിവർ സംസാരിച്ചു. പ്രഫ. കെ. കോയട്ടി (പ്രസി), തെക്കയിൽ രാജൻ (സെക്ര), ആനന്ദകുമാരി(ട്രഷ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.