കോഴിക്കോട്: െഎ.എച്ച്.ആർ.ഡിയുടെ കീഴിൽ കോഴിക്കോട് തിരുത്തിയാട് പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ 11ാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയോ തത്തുല്യ േയാഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷഫോറവും വിവരങ്ങളും www.ihrd.ac.in എന്ന വെബ്സൈറ്റിൽനിന്ന് പ്രിൻറ് ചെയ്തെടുക്കുകയോ ഒാഫിസിൽനിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ 100 രൂപയുടെ രജിസ്ട്രേഷൻ ഫീസ് (എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 50 രൂപ) ബന്ധപ്പെട്ട രേഖകൾ സഹിതം 30ന് അഞ്ചു മണിക്കു മുമ്പായി സ്കൂൾ ഒാഫിസിൽ ലഭിക്കണം. ഫോൺ: 0495 2721070. മിഠായിെതരുവ് വാഹനഗതാഗതം: പ്രതിഷേധ ധർണ നടത്തി കോഴിക്കോട്: മിഠായിെതരുവിലെ വാഹന ഗതാഗതം പുനഃസ്ഥാപിക്കുക, ചങ്ങലക്ക് പൂട്ടിയിട്ട കവാടങ്ങൾ തുറന്നുകൊടുക്കുക എന്നീ ആവശ്യമുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻകോയ) വിഭാഗം എസ്.എം സ്ട്രീറ്റിൽ ഉച്ചക്ക് 12 മണിവരെ കടകളടച്ച് താജ്റോഡ് ജങ്ഷനിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.എ. റഷീദ് അധ്യക്ഷത വഹിച്ചു. നൗഷാദ് പവർലാൻഡ്, കെ.എ. നാസർ, ൈഫസൽ കൂട്ടമരം, ഇഖ്ബാൽ കണ്ണങ്കണ്ടി, നാസർ ഇംപീരിയൽ എന്നിവർ സംസാരിച്ചു. സിറ്റി കൗൺസിൽ ജനറൽ സെക്രട്ടറി ടി.പി.എ. ഷഫീഖ് സ്വാഗതവും രൂപേഷ് കോളിയോട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.