പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ 'വരവേൽപ്'

പെരുമണ്ണ: പൊതുവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതി​െൻറ ഭാഗമായുള്ള സമഗ്ര വിദ്യാലയ പ്രവേശന യജ്ഞം 2018, മാവൂർ ബി.ആർ.സിതല ഉദ്ഘാടനം പുത്തൂർമഠം എ.എം.യു.പി സ്കൂളിലേക്ക് വിദ്യാർഥികളെ ചേർത്ത് പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. പെരുമണ്ണ അമ്പിലോളി കച്ചേരി പുനത്തിൽ വീട്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫിസർ എൻ. അജയകുമാർ പദ്ധതി വിശദീകരിച്ചു. പുത്തൂർമഠം എ.എം.യു.പി സ്കൂൾ പ്രധാനാധ്യാപിക സി.വി. അജിതകുമാരി, സ്റ്റാഫ് സെക്രട്ടറി നന്ദകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.വി. ബാലൻ നായർ, ഉഷാകുമാരി കരിയാട്ട്, പി.ടി.എ പ്രസിഡൻറ് കെ. മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. നൗഷാദ്, എ. ശോഭനകുമാരി, കെ. റുഹൈമത്ത്, പുത്തൂർമഠം യു.പി സ്കൂൾ അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ് അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. varavelp.jpg സമഗ്ര വിദ്യാഭ്യാസ യജ്ഞത്തി​െൻറ ഭാഗമായുള്ള വരവേൽപ് പരിപാടിയുടെ മാവൂർ ബി.ആർ.സി തല ഉദ്ഘാടനം പെരുമണ്ണ അമ്പിലോളിയിൽ പി.ടി.എ. റഹീം എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.