cation പറമ്പില്‍ ബസാറില്‍ 'കര്‍ഷക​െൻറ കട' പ്രവര്‍ത്തനം തുടങ്ങി

പറമ്പില്‍ ബസാറില്‍ 'കര്‍ഷക​െൻറ കട'പ്രവര്‍ത്തനം തുടങ്ങി പറമ്പില്‍ ബസാര്‍: കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും സംരംഭമായ കര്‍ഷക​െൻറ കട-ഇക്കോഷോപ് പറമ്പില്‍ ബസാര്‍ വനിത വ്യവസായ കേന്ദ്രത്തിനുസമീപം പ്രവര്‍ത്തനം തുടങ്ങി. കുരുവട്ടൂര്‍ പച്ചക്കറി ക്ലസ്റ്ററി​െൻറ ആഭിമുഖ്യത്തിലുള്ള കടയുടെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ക്ലസ്റ്ററി​െൻറ മേല്‍നോട്ടത്തില്‍ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍, പ്രാദേശികമായി തയാറാക്കുന്ന മൂല്യവര്‍ധിത ഉൽപന്നങ്ങള്‍, ജൈവ ഉൽപാദനോപാദികള്‍, നടീല്‍ വസ്തുക്കള്‍ തുടങ്ങിയവയെല്ലാം ലഭിക്കും. ഗ്രോബാഗുകള്‍, കാര്‍ഷികോപകരണങ്ങള്‍, മണ്‍ചട്ടികള്‍, വിത്തുകള്‍, ജൈവവളങ്ങള്‍, ജൈവകീടനാശിനികള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. പ്രാദേശികമായി സംഭരിക്കുന്നവ കൂടാതെ ഹോര്‍ട്ടികോര്‍പ് ന്യായവിലക്ക് ലഭ്യമാക്കുന്ന പച്ചക്കറികളും വില്‍പനക്കുണ്ടാകും. കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ.പി. ലീന പദ്ധതി വിശദീകരിച്ചു. കുന്ദമംഗലം കൃഷി അസി. ഡയറക്ടര്‍ ടി.ഡി. മിനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. മീന, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.കെ. കൃഷ്ണദാസ്, എം.കെ. ലിനി, കെ. ഷാജികുമാര്‍, കുരുവട്ടൂര്‍ കൃഷി ഓഫിസര്‍ പി.കെ. സ്വപ്‌ന, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രതി തടത്തില്‍, സി.ടി. ബിനോയ്, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സരിത, കുരുവട്ടൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്‍. സുബ്രഹ്മണ്യന്‍, കെ.കെ. സഹദേവന്‍, പി. സഹദേവന്‍, പി. അനില്‍കുമാര്‍, കെ.സി. ചന്ദ്രന്‍, സി.കെ. ആലിക്കുട്ടി, ഭരതന്‍ മാണിയേരി, പി.എം. സുരേഷ്, ടി. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലതലത്തില്‍ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ട കുരുവട്ടൂര്‍ പച്ചക്കറി ക്ലസ്റ്ററിനുള്ള ഉപഹാരം ഭാരവാഹികള്‍ ഏറ്റുവാങ്ങി. parambil bazar-eco shop inaguration.jpg കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും ആഭിമുഖ്യത്തില്‍ പറമ്പില്‍ ബസാറില്‍ ആരംഭിച്ച കര്‍ഷക​െൻറ കട -ഇക്കോഷോപ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.