cation സഹവർത്തിത്വം കാര്യലാഭത്തിന് വേണ്ടി മാത്രം - യു.എ ഖാദർ

സഹവർത്തിത്വം കാര്യലാഭത്തിനു വേണ്ടി മാത്രം -യു.എ. ഖാദർ അത്തോളി: സഹവർത്തിത്വം കാര്യലാഭത്തിനു വേണ്ടി മാത്രമുള്ള കാലത്താണ് നാം ജീവിക്കുന്നതെന്ന് എഴുത്തുകാരൻ യു.എ. ഖാദർ. ചങ്ങാതിമാരില്ലാതെ കണ്ണാടിയെ മാത്രം ആശ്രയിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ദിവസങ്ങളിലായി നടന്ന അത്തോളി ജി.വി.എച്ച്.എസ്.എസ് ചങ്ങാതിക്കൂട്ടം ഫെസ്റ്റി​െൻറ സമാപന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു. നാടക രചയിതാവ് പ്രദീപ് കുമാർ കാവുന്തറ, നടിമാരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ, ജാഫർ അത്തോളി, അജീഷ് അത്തോളി, ആർ.എം. ബിജു, ഷൗക്കത്ത് അത്തോളി എന്നിവർ സംസാരിച്ചു. സാംസ്കാരിക ഘോഷയാത്രയും നടന്നു. കൊല്ലം ഓച്ചിറ ആവിഷ്കാരയുടെ 'കണക്ക് മാഷ്'നാടകവും അരങ്ങേറി. atholi 22 അത്തോളി ചങ്ങാതിക്കൂട്ടം ഫെസ്റ്റ് സമാപന സമ്മേളനം എഴുത്തുകാരൻ യു.എ. ഖാദർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.