cation ജീവനക്കാരുടെ ഭവന വായ്പ റദ്ദാക്കിയത് വഞ്ചന - എൻ.ജി.ഒ.അസോസിയേഷൻ ജീവനക്കാരുടെ ഭവന വായ്പ റദ്ദാക്കിയത് പിൻവലിക്കണം -എൻ.ജി.ഒ അസോസിയേഷൻ ബേപ്പൂർ: സർക്കാർ ജീവനക്കാരുടെ ഭവന വായ്പ റദ്ദാക്കിയ ഇടതു സർക്കാർ നടപടി ജീവനക്കാരോടുള്ള വഞ്ചനയാണെന്നും തീരുമാനം പിൻവലിക്കണമെന്നും എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന ജീവനക്കാർക്ക് രണ്ടുഗഡു ക്ഷാമബത്ത കുടിശ്ശികയാണ്. ഒരു വർഷമായി ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിച്ചിട്ടില്ല. വിലക്കയറ്റം അതിരൂക്ഷമായ ഈ ഘട്ടത്തിൽ കുടിശ്ശിക ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള എൻ.ജി.ഒ അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവന വായ്പ പുനഃസ്ഥാപിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു മാത്തോട്ടം 'വനശ്രീ'യിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻറ് പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട്, ജില്ല വൈസ് പ്രസിഡൻറ് എം. ഷിബു, മധു രാമനാട്ടുകര, സി. രാധ, വി.പി. ജംഷീർ, എം.വി. ബഷീർ, പി. അബ്ദുൽ റഹീം, എം. ജിഷി, കെ. സുജിത, സി. ശ്രീജയൻ എന്നിവർ സംസാരിച്ചു. byp10.jpg കേരള എൻ.ജി.ഒ അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാത്തോട്ടം 'വനശ്രീ'യിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.