cation നൂറുശതമാനം വിജയം കക്കോടി ഗവ. ഹയർ സെക്കൻഡറി സ്​കൂൾ വിദ്യാർഥികളെ അനുമോദിച്ചു

നൂറുശതമാനം വിജയം: വിദ്യാർഥികളെ അനുമോദിച്ചു കക്കോടി: അഞ്ചുവർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നൂറുശതമാനം വിജയം കൈവരിച്ച വിദ്യാർഥികളെയും അധ്യാപകരെയും ഗ്രാമപഞ്ചായത്തും പി.ടി.എ കമ്മിറ്റിയും ആദരിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം പി. ജുമൈലത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ സ്കൂളിനുള്ള ഗ്രാമപഞ്ചായത്ത് ഉപഹാരം നൽകി. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി ഉപഹാരം നൽകി. പ്രധാനാധ്യാപകൻ കെ. പ്രദീപൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുജാത, ജലീൽ മാസ്റ്റർ, മാമ്പറ്റ കരുണാകരൻ പി.ടി. ബഷീർ, ശ്രീജിത്, കെ. രാജേന്ദ്രൻ, കെ.ടി. റസാക്ക്, അജിത എന്നിവർ സംസാരിച്ചു. എം.ടി. പ്രേമൻ സ്വാഗതവും കയ്യിട്ടയിൽ ചന്ദ്രൻ നന്ദിയും പറഞ്ഞു. upaharam നൂറുശതമാനം വിജയം കൈവരിച്ച കക്കോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.