cation ഭാരവാഹികൾ

ചേളന്നൂർ: സാംസ്കാരിക സഹൃദയ സാഹിത്യവേദി പുതിയ ഭാരവാഹികളായി ഇരുവള്ളൂർ ജയചന്ദ്രൻ (പ്രസി.), പ്രഫ. കെ. വിജയരാഘവൻ (വൈസ് പ്രസി.), കെ.പി.ജി. നായർ (സെക്ര.), പി.എം. കോയ (ജോ. സെക്ര.), കെ. സച്ചിദാനന്ദൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡൻറ് ഇരുവള്ളൂർ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കല്ലായി പുഴസംരക്ഷണം: സംഘടന കൂട്ടായ്മ സംഘടിപ്പിച്ചു കോഴിക്കോട്: കല്ലായി പുഴസംരക്ഷണത്തിന് വിവിധ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിൽ ജനകീയ പിന്തുണ നൽകുന്നതിന് രൂപംകൊണ്ട സർവകക്ഷിയുടെ ആഭിമുഖ്യത്തിൽ ട്രേഡ് യൂനിയൻ, യുവജന, പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. പുഴയും പുഴയോരവും അളന്നുതിട്ടപ്പെടുത്തി കൈയേറ്റം ഒഴിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രഫ. കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കാനങ്ങോട്ട് ഹരിദാസൻ അധ്യക്ഷത വഹിച്ചു. കുഞ്ഞാദുകോയ, എ. സുരേന്ദ്രൻ (സി.െഎ.ടി.യു), ഇ. ബഷീർ, പ്രശാന്ത് കളത്തിങ്ങൽ (െഎ.എൻ.ടി.യു.സി), മുഹമ്മദ് ബഷീർ (എ.െഎ.ടി.യു.സി), ശശീന്ദ്രൻ (ബി.എം.എസ്), ഹംദി ഇസ്ര (ഡി.വൈ.എഫ്.െഎ), എം.പി. സിദ്ദീഖ്, രമേഷ് ചാലപ്പുറം (യൂത്ത്കോൺഗ്രസ്), യു. സജീർ (യൂത്ത്ലീഗ്), കെ.എം. ശ്രീജിത്, ബീരാൻകോയ (എ.െഎ.വൈ.എഫ്), ശിഹാബ് (യൂത്ത്കോൺഗ്രസ് എസ്), പുഴസംരക്ഷണ കമ്മിറ്റി സെക്രട്ടറി ടി.വി. കുഞ്ഞായിൻകോയ എന്നിവർ പെങ്കടുത്തു. അൻവർ, എ.ടി. മൊയ്തീൻകോയ, സി.പി. ഹമീദ്, പി.കെ. നാസർ, കെ.പി. ശിവദാസൻ, അജിത്കുമാർ, കെ. മൊയ്തീൻകോയ എന്നിവർ നേതൃത്വം നൽകി. മേലടി നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.കെ. അബൂബക്കർ സ്വാഗതവും പി.കെ. നാസർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.