ഗുണ്ടകളേക്കാൾ മോശമാണ് കേരളത്തിലെ പൊലീസ്​ ^വി.എം. സുധീരൻ

ഗുണ്ടകളേക്കാൾ മോശമാണ് കേരളത്തിലെ പൊലീസ് -വി.എം. സുധീരൻ ഗുണ്ടകളേക്കാൾ മോശമാണ് കേരളത്തിലെ പൊലീസ് -വി.എം. സുധീരൻ അത്തോളി: കേരളത്തിൽ ഗുണ്ടകളെക്കാള്‍ മോശമായാണ്‌ പൊലീസ്‌ പെരുമാറുന്നതെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് അത്തോളിയില്‍ അനൂപിന് നേരിടേണ്ടി വന്നതെന്നും മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. അത്തോളി പൊലീസ് മർദിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പുത്തഞ്ചേരി തയ്യുള്ളതില്‍ അനൂപിനെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ സംഭവത്തില്‍നിന്ന് സര്‍ക്കാരും പൊലീസും പാഠമുള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി അംഗം കെ. ബാലകൃഷ്ണൻ കിടാവ്, ഡി.സി.സി സെക്രട്ടറി എ.കെ. അബ്ദുല്‍സമദ്, അത്തോളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് ഗിരീഷ് മൊടക്കല്ലൂര്‍, കാവിൽ പി. മാധവൻ തുടങ്ങിയവര്‍ വി.എം. സുധീരനോടൊപ്പം ഉണ്ടായിരുന്നു. atholi44 പൊലീസ് മർദനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനൂപിനെ വി.എം. സുധീരൻ സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.