cation പ്ലസ് വൺ, ഡിഗ്രി അഡ്മിഷൻ സുതാര്യമാക്കണം: ഇൻറർനെറ്റ് കഫേ ഓണേഴ്സ് അസോസിയേഷൻ

പ്ലസ് വൺ, ഡിഗ്രി അഡ്മിഷൻ സുതാര്യമാക്കണം: ഇൻറർനെറ്റ് കഫേ ഓണേഴ്സ് അസോസിയേഷൻ ഫറോക്ക്: പ്ലസ് വൺ, ഡിഗ്രി അഡ്മിഷൻ എളുപ്പമുള്ളതാക്കാൻ കൂടുതൽ ശേഷിയുള്ള സർവറുകൾ ഉപയോഗിക്കുക, ഹെൽപ്ഡെസ്ക് സ​െൻററുകൾ അനുവദിക്കുക തുടങ്ങി വിദ്യാർഥികൾക്ക് ഗുണകരമാകുന്ന നടപടികൾ വിദ്യാഭ്യാസ വകുപ്പി​െൻറ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് കാലിക്കറ്റ് ഡിസ്ട്രിക്ട് ഇൻറർനെറ്റ് കഫേ ഓണേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അസോസിയേഷന് കീഴിൽ വരുന്ന എല്ലാ ഇൻറർനെറ്റ് കഫേ സർവിസ് സ​െൻററുകളിലും വിദ്യാർഥികൾക്ക് മുൻവർഷത്തെക്കാൾ മികച്ച സേവനം നൽകുന്നതിനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനും വേണ്ട പരിശീലനം നൽകിയതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.ഇ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹാരിസ്റഹ്മാൻ, എ.കെ. വേണുഗോപാൽ, എന്നിവർ സംസാരിച്ചു. ബാലവേദി ജില്ല നേതൃ ക്യാമ്പ് കടലുണ്ടി: ബാലവേദി ജില്ല നേതൃ ക്യാമ്പ് മേയ് 12, 13 തീയതികളിൽ ചാലിയം വട്ടപ്പറമ്പ് ക്രസൻറ് പബ്ലിക് സ്കൂളിൽ നടക്കും. ക്യാമ്പി​െൻറ വിജയത്തിനായി ചേർന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം. നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ്, മുരളി മുണ്ടേങ്ങാട്ട്, കെ.സി. അൻസാർ, കുന്നത്ത് വേണുഗോപാൽ, ദിനേശ് ബാബു അത്തോളി, റിയാസ് അഹമ്മദ്, അക്ഷയ് മുണ്ടേങ്ങാട്ട്, സി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി റീന മുണ്ടേങ്ങാട്ട് (ചെയർ), പിലാക്കാട്ട് ഷണ്മുഖൻ (ജന. കൺ), ദിനേശ്ബാബു അത്തോളി (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. ഇൗ മാസം 12ന് രാവിലെ 10ന് കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.