എണ്ണപ്പാടത്തുകാരുടെ മതേതര സഹവര്‍ത്തിത്വം മാതൃകാപരം ^മന്ത്രി എ.കെ. ശശീന്ദ്രന്‍

എണ്ണപ്പാടത്തുകാരുടെ മതേതര സഹവര്‍ത്തിത്വം മാതൃകാപരം -മന്ത്രി എ.കെ. ശശീന്ദ്രന്‍ കുറ്റിച്ചിറ: എണ്ണപ്പാടത്തുകാരുടെ മതേതര സഹവര്‍ത്തിത്വം മാതൃകാപരമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. 'ഓർമയില്‍ എണ്ണപ്പാടം' എന്ന പേരില്‍ എണ്ണപ്പാടത്ത് താമസിച്ചവരുടെ പ്രാദേശിക പുനര്‍സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മതനിരപേക്ഷതക്ക് കോട്ടം തട്ടിയെന്നും അവ രാജ്യത്തുനിന്നു അപ്രത്യക്ഷമാകുന്നുവെന്നും ഭീതിപടര്‍ത്തുന്നവര്‍ ഒന്ന് എണ്ണപ്പാടത്തേക്ക് എത്തിനോക്കുകയെങ്കിലും വേണമെന്നും മന്ത്രി പറഞ്ഞു. വെസ്റ്റ് കല്ലായി എണ്ണപ്പാടത്തെ പഴയകാല നിവാസികളും പുതുതലമുറയും ഒത്തുചേര്‍ന്ന സംഗമത്തില്‍ മുന്‍ കൗണ്‍സിലറും ഡെപ്യൂട്ടി മേയറുമായിരുന്ന എ.പി. അബ്ദുല്ലക്കോയയെയും കാരുണ്യ സഹായ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനിന്ന ഫാത്തിമ ഹജ്ജുമയെയും പ്രദേശത്തെ മുതിര്‍ന്ന പൗരന്മാരെയും ആദരിച്ചു. കോർപറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.എം. നിയാസ്, എം.കെ. രാഘവന്‍ എം.പി, കമാല്‍ വരദൂര്‍, ചെമ്മങ്ങാട് എസ്.ഐ. വി. സീത, ഇ.വി. ലുഖ്മാന്‍ എന്നിവര്‍ സംസാരിച്ചു. ലഹരിമുക്ത തെക്കേപ്പുറം പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ക്ലാസിന് സന്തോഷ് ചെറുവോട്ട് നേതൃത്വം നല്‍കി. തുടര്‍ന്ന് ടീം. കാലിക്കറ്റ് ടൈംസ് അവതരിപ്പിച്ച മെഗാ ഷോയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.