മാങ്ങ തിന്ന്​ വിജയയും ഹബീബും ജേതാക്കൾ

കോഴിക്കോട്: ഗാന്ധിപാർക്കിൽ കാലിക്കറ്റ് അഗ്രി-ഹോർട്ടി കൾചറൽ സൊസൈറ്റി ആഭിമുഖ്യത്തിൽ മാമ്പഴപ്രദർശനത്തി‍​െൻറ ഭാഗമായി സംഘടിപ്പിച്ച മാമ്പഴ തീറ്റ മത്സരം കാണാൻ ഏറെ പേരെത്തി. വനിതവിഭാഗത്തിൽ 10പേരും പുരുഷവിഭാഗത്തിൽ 13 പേരുമാണ് മത്സരത്തിൽ പങ്കെടുത്തത്. പുരുഷവിഭാഗത്തിൽ 655 ഗ്രാം മാങ്ങ തിന്ന് പുന്നശ്ശേരി തളിപ്പറമ്പ് വീട്ടിൽ എം.ടി. ഹബീബും വനിതവിഭാഗത്തിൽ 515 ഗ്രാം മാമ്പഴം കഴിച്ച് വെസ്റ്റ്ഹിൽ കൊ‌ടുവള്ളിവയലിൽ വിജയയും വിജയികളായി. വിജയ തുടർച്ചയായി ആറാം തവണയാണ് മാമ്പഴമത്സരത്തിൽ ജേതാവാകുന്നത്. പുരുഷ വിഭാഗത്തിൽ 580 ഗ്രാം മാമ്പഴം കഴിച്ച വെള്ളായിക്കോട് മാളിയേക്കൽ എൻ. നിഷാലു രണ്ടാംസ്ഥാനവും 540 ഗ്രാം തിന്ന കുതിരവട്ടം കിണറുകണ്ടി പറമ്പ് എൻ.പി. സുനീന്ദ്രൻ മൂന്നാം സ്ഥാനവും നേടി. വനിതവിഭാഗത്തിൽ 475 ഗ്രാം മാങ്ങ തിന്ന എരഞ്ഞിപ്പാലം മാധവി നിവാസിൽ ശോഭന ബാലകൃഷ്ണൻ രണ്ട‌ാംസ്ഥാനവും 450 ഗ്രാം കഴിച്ച ആനക്കുളം ആയില്യത്തിൽ ധനേശ്വരി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് മേയർ തോട്ടത്തിൽ രവീന്ദ്രൻ സമ്മാനം നൽകി. കാലിക്കറ്റ് അഗ്രി-ഹോർട്ടി കൾചറൽ സൊസൈറ്റി വൈസ്പ്രസിഡൻറ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പൊറ്റങ്ങാടി കിഷൻചന്ദ്, ജോയൻറ് സെക്രട്ടറി പി.കെ. കൃഷ്ണനുണ്ണിരാജ, വൈ. സജിമോൻ, ജേക്കബ്, എം. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.