മിഠായിത്തെരുവിലെ വാഹന പ്രവേശനം: വ്യാപാരികൾ വീണ്ടും പ്രക്ഷോഭ‌ത്തിന്​

കോഴിക്കോട്: മിഠായിത്തെരുവിലേക്ക് വാഹനം പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും വ്യാപാരികൾ. ഇൗ ആവശ്യമുന്നയയിച്ച് കേരള വ്യാപാരി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മേയ് എട്ടിന് ഉച്ചക്ക് 12 വരെ വ്യാപാരികൾ കടകളടക്കും. മിഠായിത്തെരുവ്, താജ് റോഡ്, എം.പി റോഡ്, മേെല പാളയം, ബേബി ബസാർ, ഒയാസിസ്, കോയൻകോ ബസാർ, ഗ്രാൻഡ് ബസാർ, സെക്കൻഡ് ഗേറ്റ്, ചെമ്പോട്ടിലെയ്ൻ എന്നിവിടങ്ങളിലെ വ്യാപാരികൾ കടകളടച്ച് പണിമുടക്കിൽ പങ്കെടുക്കും. പണിമുടക്കിയവർ കോർപറേഷൻ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും. മിഠായിത്തെരുവിലൂടെ വാഹനഗതാഗതം പുനഃസ്ഥാപിക്കുന്നതു വരെ കോഴിക്കോട് ഒന്നും രണ്ടും നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന പരിപാടികളിൽ എൽ.എൽ.എ മാരെ ക്ഷണിക്കുകയോ അവരുടെ പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യുന്നത് വ്യാപാരികൾ നിർത്തിയിട്ടുണ്ട്. മേയ് ഏഴിന് വൈകീട്ട് ആറിന് നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും. കോർപറേഷൻ ഓഫിസിലേക്ക് മാർച്ചും ധർണയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്യും. വാഹനം പ്രവേശിക്കാത്തതിനാൽ കച്ചവടം കുറയുന്നുവെന്നാണ് പരാതി. ചൊവ്വാഴ്ച കടകൾ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി സിറ്റി കൗൺസിലും തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി വി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് രൂപേഷ് കോളിയോട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എ. പ്രവീൺ കുമാർ, സി.എ. റഷീദ്, ൈഫസൽ കൂട്ടമരം, കെ.എ. നസർ, ഒ. അബ്ദുൽ നാസി, ഇക്ബാൽ കണ്ണങ്കണ്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.