പെരുവയൽ: നേത്ര-അവയവദാന പ്രഖ്യാപനത്തിലൂടെ പ്രശസ്തമായ ചെറുകുളത്തൂർ കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാല സുവർണ ജൂബിലി ആഘോഷിച്ചു. ഇതിെൻറ ഭാഗമായി സംഘടിപ്പിച്ച നേത്രദാന, അവയവദാന ഗ്രാമ കുടുംബസംഗമം 'നാെട്ടാരുമ' സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.ആർ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ചെറുകുളത്തൂരിൽനിന്ന് മരണാനന്തരം നേത്രം ദാനം ചെയ്ത 167 പേരുടെ കുടുംബാംഗങ്ങളും നേത്രദാനത്തിന് സമ്മതപത്രം നൽകിയ ആയിരത്തിലധികം പേരും സംഗമത്തിൽ പെങ്കടുത്തു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എൻ, ഡോ. അനിൽ ചേലേമ്പ്ര, പി.ടി.എ. റഹീം എം.എൽ.എ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ടി.എം. ചന്ദ്രശേഖരൻ സ്വാഗതവും ജോയൻറ് കൺവീനർ പി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു. മെഗാ ദിവ്യാത്ഭുത അനാവരണ പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.പി. മാധവൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് ഇ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കെ. കൃഷ്ണൻകുട്ടി, കെ. പ്രേമരാജൻ എന്നിവർ സംസാരിച്ചു. ടി.പി. ഗോവിന്ദൻകുട്ടി സ്വാഗതവും ടി.കെ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. കോയമ്പത്തൂർ തെന്തെ പെരിയ ദ്രാവിഡർ കഴകത്തിെൻറ നേതൃത്വത്തിൽ ആരുച്ചാമിയും സംഘവുമാണ് ദിവ്യാത്ഭുത അനാവരണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.