തെക്കെപ്പാടം-എടക്കണ്ടി-മോട്ടക്കുന്ന് റോഡ് ഉദ്ഘാടനം

പെരുമണ്ണ: ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിൽ എം.എൽ.എയുടെ 2016-17ലെ ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം െചലവഴിച്ച് നിർമിച്ച തെക്കെപ്പാടം-എടക്കണ്ടി-മോട്ടക്കുന്ന് റോഡി​െൻറ ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ സി. ഉഷ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ആമിനബി ടീച്ചർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുമ്മങ്ങൽ അഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ എ. ശോഭനകുമാരി, ഉഷാകുമാരി കരിയാട്ട്, എൻ.കെ. ഷരീഫ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കൊമ്മണാരി നാസർ, വി.പി. കബീർ, എ.കെ. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് 12ാം വാർഡിലെ മികച്ച അടുക്കള തോട്ടത്തിനുള്ള വായോളി മുഹമ്മദ് മാസ്റ്റർ സ്മാരക പുരസ്കാര വിതരണവും നടത്തി. എം. സുനിത, ഇ. സാബിറ, വി.ടി. ഷെറീന, ടി. സുബൈദ, രമ പാറക്കോട്ട് എന്നീ അഞ്ചു പേർക്കാണ് ഉപഹാരം നൽകിയത്. ഗ്രാമ പഞ്ചായത്ത് മെംബർ എം.എ. പ്രതീഷ് സ്വാഗതവും എം. മനാഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.