മുസ്ലിം ലീഗ് ബാഹ്യ ഇടപെടലുകൾക്ക് വഴങ്ങാത്ത പാർട്ടി - ഇ.ടി. മുഹമ്മദ് ബഷീർ ഫറോക്ക്: മുസ്ലിം ലീഗ് ബാഹ്യ ഇടപെടലുകൾക്ക് വഴങ്ങാത്ത പാർട്ടിയാെണന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമർപ്പിതം 2018 ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് പി.സി. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം ലീഗ് ഉപാധ്യക്ഷൻ എം.സി. മായിൻഹാജി, ജില്ല പ്രസിഡൻറ് ഉമ്മർപാണ്ടികശാല, ജനറൽ സെക്രട്ടറി എം.എ. റസാഖ്, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, എൻ.സി. അബൂബക്കർ, അഷറഫ് വേങ്ങാട്ട്, യു. പോക്കർ, എൻ.സി. അബ്ദുൽ റസാഖ്, കെ. മൂസ മൗലവി, നസീഫ് ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി, പി.എച്ച്. അബ്ദുല്ല എന്നിവർ ക്ലാസെടുത്തു. സംഘടനാ ചർച്ച ജില്ല ലീഗ് സെക്രട്ടറി സി.പി.എ. അസീസ് നിയന്ത്രിച്ചു. റഫീഖ് സക്കറിയ ഫൈസി ഉദ്ബോധനം നടത്തി. സമാപന സമ്മേളനം പാണക്കാട്ട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് കോയ ഹാജി, കെ.കെ. ആലിക്കുട്ടി , കെ.എം. ബഷീർ, റിയാസ് അരീക്കാട്, എം.വി. വീരാൻ കോയ ഹാജി, പി. ആസിഫ്, പി.എ വാരിദ്, കെ.പി. മുഹമ്മദലി, അസ്ക്കർ ഫറോക്ക്, എൻ.കെ. ബിച്ചിക്കോയ, എ. അഹമ്മദ് കോയ, ഷാഹുൽ ഹമീദ് പട്ടത്താനം, എ. മൂസ കോയ ഹാജി, എം.ഐ. മുഹമ്മദ് ഹാജി, മുഹമ്മദ്കക്കാട്, എം. കുഞ്ഞാമുട്ടി, കാസിം ചാലിയം, കെ.കെ. മുഹമ്മദ് കോയ, ബി.വി. മുഹമ്മദ് ബഷീർ, വി.പി. ഇബ്രാഹിം, വി.പി. അബ്ദുൽ ജബ്ബാർ, ഷഹർബാനു, പി. റുബീന, സി. ഗോപി, കെ.സി. ശ്രീധരൻ, കെ.പി. പോക്കർക്കുട്ടി, എം. മൊയ്തീൻകോയ, പി.കെ. അസീസ്, മജീദ് അമ്പലം കണ്ടി, അനീസ് തോട്ടുങ്ങൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.