വിടപറഞ്ഞത്​ കോഴിക്കോ​െട്ട പ്രിയ കച്ചവടക്കാരൻ

കോഴിക്കോട്: പ്രമുഖ പലചരക്ക് വ്യാപാരി െക.ടി. ജനാർദന​െൻറ അന്ത്യത്തിലൂടെ നഷ്ടമായത് കോഴിക്കോടി​െൻറ പ്രിയ കച്ചവടക്കാരനെയാണ്. 54 വർഷത്തെ കച്ചവട പാരമ്പര്യമുള്ള സ്ഥാപനമായ പാളയത്തെ 'കെ.ടി. ജനാർദനൻ ജനറൽ മർച്ചൻറ്' ഉടമയായിരുന്നു അദ്ദേഹം. പെരുമാറ്റംെകാണ്ടും ബിസിനസ് കാഴ്ചപ്പാടുകൾകൊണ്ടും മറ്റു വ്യാപാരികളിൽനിന്ന് അദ്ദേഹം വേറിട്ടുനിന്നു. മലബാർ അരിക്കച്ചവടത്തിനെ പ്രത്യേക ബ്രാൻഡിലൂടെ കോഴിക്കോട്ടുകാർക്ക് ആദ്യമായി പരിചയപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. 1964ൽ ചെറിയ രീതിയിൽ ആരംഭിച്ച അരിക്കച്ചവടം പിന്നീട് വിപുലീകരിക്കുകയായിരുന്നു. അരി ശുദ്ധീകരിക്കാനുള്ള മെഷീനും ആധുനിക സംവിധാനങ്ങളും ത​െൻറ കച്ചവടത്തിൽ പരീക്ഷിച്ചു വിജയിച്ചു. കോഴിക്കോടിനു പുറത്തേക്കു വെര ഇദ്ദേഹത്തി​െൻറ ബ്രാൻഡിന് ആവശ്യക്കാരേറി. കല്യാണ, ഹോട്ടൽ ആവശ്യങ്ങൾക്കെല്ലാം കെ.ടി. ജനാർദനൻ ജനറൽ മർച്ചൻറ് വിശ്വസ്ത നേടി. ഉപഭോക്താക്കളോടും മറ്റു വ്യാപാരികളോടും സൗമ്യനായി സംസാരിക്കുന്ന പ്രകൃതം അദ്ദേഹത്തെ എല്ലാവർക്കും പ്രിയങ്കരനാക്കി. കൂടാതെ കോഴിക്കോെട്ട നിരവധി സാമൂഹിക -സാംസ്കാരിക മേഖലകളിലും ത​െൻറ സാന്നിധ്യം തെളിയിച്ചു. ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം ഡയറക്ടർ, ശ്രീനാരായണ എജുക്കേഷൻ സൊസൈറ്റിയുടെ പ്രിവിലേജ് മെംബർ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ, മലബാർ ചേംബർ ഓഫ് കോമേഴ്‌സ് മെംബർ തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.