മോണ്‍. ജോണ്‍ ഒറവുങ്കര താമരശ്ശേരി രൂപത വികാരി ജനറാള്‍

താമരശ്ശേരി: താമരശ്ശേരി രൂപതയുടെ എട്ടാമത്തെ വികാരി ജനറാളായി മോണ്‍. ജോണ്‍ ഒറവുങ്കരയെ രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിയമിച്ചു. നിലവിലെ വികാരി ജനറാള്‍ മോണ്‍. മാത്യു മാവേലി താമരശ്ശേരി കത്തീഡ്രല്‍ വികാരിയായി നിയമിതനായ സാഹചര്യത്തിലാണ് പുതിയ വികാരി ജനറാള്‍ സ്ഥാനമേല്‍ക്കുന്നത്. രൂപതയുടെ സിഞ്ചെല്ലൂസ് എന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി സേവനം ചെയ്തുവരുകയായിരുന്നു ജോണ്‍ ഒറവുങ്കര. തലശ്ശേരി മൈനര്‍ സെമിനാരിയില്‍നിന്നും ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്നും വൈദികപഠനം പൂര്‍ത്തിയാക്കി 1986ല്‍ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. 2000 മുതല്‍ 12 വര്‍ഷത്തോളം ആസ്‌ട്രേലിയയില്‍ സീറോ മലബാര്‍ സഭാംഗങ്ങളുടെ അജപാലകനായി സേവനമനുഷ്ഠിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.