വ്യാജ ഹർത്താൽ അനുഭവപാഠമാകണം ^മുഖ്യമന്ത്രി

വ്യാജ ഹർത്താൽ അനുഭവപാഠമാകണം -മുഖ്യമന്ത്രി പൊന്നാനി: കഠ്വ പെൺകുട്ടിയുടെ മരണത്തി​െൻറ പേരിൽ കേരളത്തിൽ നടന്ന വ്യാജ ഹർത്താൽ അനുഭവപാഠമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇ.കെ. ഇമ്പിച്ചിബാവ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സി.പി.എം പൊന്നാനി ഏരിയകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരെങ്കിലും പറയുന്നതിന് പിന്നാലെ പോകുന്നവരായി മതേതര പ്രസ്ഥാനത്തി​െൻറ ആളുകൾ മാറരുത്. ആരും ആഹ്വാനം ചെയ്യാത്ത ഒന്നിനുപിന്നിൽ അണിനിരക്കാൻ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്നവർ എങ്ങനെ തയാറായെന്നത് ഗൗരവമായി ചിന്തിക്കണം. സംസ്ഥാനത്താകെ അത്യാപത്ത് വരുത്തുകയെന്നതാണ് സംഘ്പരിവാർ ലക്ഷ്യമിടുന്നത്. ആർ.എസ്.എസി​െൻറ അജണ്ട ഏറ്റെടുക്കാൻ ആളുണ്ടായെന്നത് ജാഗ്രതയോടെ കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതേതര മനസ്സുകളെ മാറ്റുകയാണ് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള വഴിയെന്ന് അവർ തിരിച്ചറിയുന്നുണ്ട്. മതനിരപേക്ഷ സാമൂഹികഘടനയെ പൊളിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ടെന്നത് കാണാതെ പോകരുത്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത മനസ്സ് സ്വീകരിക്കാനാകണമെന്നും പിണറായി വിജയൻ പറഞ്ഞു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, പി.പി. വാസുദേവൻ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ്, പ്രഫ. എം.എം. നാരായണൻ, പി.കെ. ഖലീമുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.