യുവതീ സംഗമം

നരിക്കുനി: മടവൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി മുട്ടാഞ്ചേരിയിൽ സംഘടിപ്പിച്ച മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റാഫി ചെരച്ചോറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ ടി. അലിയ്യ് പതാക ഉയർത്തി. വനിത ലീഗ് ജില്ല സെക്രട്ടറി പി.ടി.എം. ഷറഫുന്നിസ, ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ, ഹാജറ കൊല്ലരുകണ്ടി, കെ. കുഞ്ഞാമു, വി.കെ. റഷീദ്, വി.സി. റിയാസ് ഖാൻ, കെ.ടി. റഉൗഫ്, കെ.ടി. ജാസിം, പി.സി. ആമിന മുഹമ്മദ്, ഹാരിസ്, പഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി. ഇസ്മായിൽ, എ.പി. നാസർ, ഒ.കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ കെ.ടി. ഹസീന സ്വാഗതവും എൻ.സി. ഫാത്തിമ മുഹമ്മദ് നന്ദിയും പറഞ്ഞു. ക്ലാസ് ഉദ്ഘാടനം നരിക്കുനി: വീര്യമ്പ്രം മഹല്ല് ജമാഅത്തിനു കീഴിൽ പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമിയൽ നാലാം ബാച്ച് ക്ലാസ് എ.യു. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് ജമാഅത്ത് പ്രസിഡൻറ്് പി.സി. ഹുസൈൻ ഹാജി അധ്യക്ഷതവഹിച്ചു. കൊടുവള്ളി മണ്ഡലം സമസ്ത പ്രസിഡൻറ് എൻ. അബ്്ദുല്ല ഫൈസി, എൻ. മുഹമ്മദ് ഫൈസി നടമ്മൽപൊയിൽ, ജുനൈദ് ബാഖവി പാലങ്ങാട്, സലാം ഫൈസി പന്നിക്കോട്ടൂർ, അബൂബക്കർ ഫൈസി മേയത്തടം, കെ.പി. ഇബ്രാഹിം ഫൈസി, അജ്മൽ ഫൈസി, മുഹമ്മദ് ഹാജി, സി.പി. തറുവയിക്കുട്ടി, ടി.പി. മുഹമ്മദ്, എ.കെ. അഹമ്മദ്, കെ. അബ്്ദുൽ ലത്തീഫ്, കെ.കെ. അബ്്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.