മദ്​റസ കെട്ടിടം ഉദ്‌ഘാടനം

മുക്കം: പുനർനിർമിച്ച മുത്താലം മുഈനുൽ ഇസ്ലാം സെക്കൻഡറി മദ്റസ കെട്ടിടം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. മുത്താലം മഹല്ല് യുവജന ഫോറം പ്രസിദ്ധീകരിച്ച 'വെളിച്ചം' സപ്ലിമ​െൻറും തങ്ങൾ പ്രകാശനം ചെയ്തു. മഹല്ല് പ്രസിഡൻറ് കെ.സി. അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗൺസിലർമാരായ അമ്പലപ്പറ്റ അബ്ദുൽ ഹമീദ്, വാർപ്പിൽ അബ്ദുൽ അസീസ് എന്നിവരും യു.കെ അബ്ദുൽ ലത്തീഫ് മൗലവി, മോയിമോൻ ഹാജി മുക്കം, സി.എ. ദാരിമി മപ്പാട്ടുകര, കെ.സി. ഇബ്രാഹിം മുസ്‌ലിയാർ വെളിമണ്ണ, എ.കെ.സി. അബൂബക്കർ കുട്ടി മുസ്‌ലിയാർ, എൻ.പി. കുഞ്ഞിരായിൻ, വി. അബ്ദുൽ അസീസ് എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.