സൗജന്യ കരിയർ ഗൈഡൻസ് ശിൽപശാല നാളെ

മുക്കം: എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് കക്കാടൻകുന്ന് െറസിഡൻറ്സ് അസോസിയേഷൻ തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് സൗജന്യ കരിയർ ഗൈഡൻസ് ശിൽപശാല സംഘടിപ്പിക്കുന്നു. സിജി ഗൈഡൻസ് കോഒാഡിനേറ്റർ അബ്ദുൽ കബീർ നേതൃത്വം നൽകും. കക്കാട് സലഫി സ​െൻററിൽ നടക്കുന്ന ശിൽപശാലയിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാം. ഫോൺ: 9846298343, 9946052279. ഉന്നത വിജയികളെ ആദരിച്ചു മുക്കം: ഈ വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ഥികളെ വെല്‍ഫെയര്‍ പാര്‍ട്ടി ഗോതമ്പ റോഡ് യൂനിറ്റ് ആദരിച്ചു. പ്രസിഡൻറ് ചാലില്‍ അബ്ദു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വൈസ് പ്രസിഡൻറ് ബാവ പവര്‍ വേള്‍ഡ് അധ്യക്ഷത വഹിച്ചു. സംഗമം മള്‍ട്ടി സ്‌റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടറും വെല്‍ഫെയര്‍ പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി അംഗവുമായ റിന്‍സി ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മുഴുവൻ എ പ്ലസ് നേടിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം റിന്‍സി ജോണ്‍സണ്‍ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം നാസര്‍ പുല്‍പറമ്പില്‍ നിര്‍വഹിച്ചു. പി. അബ്ദുസ്സത്താർ, മുംതസ് എന്നിവർ സംസാരിച്ചു. സാലിം ജീറോഡ് സ്വാഗതവും ദില്‍ശ സാദിഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.