പുറമണ്ണിൽ -ചേരാംകുന്ന് ശുദ്ധജല പദ്ധതി ഒന്നാംഘട്ടം പൂർത്തീകരണത്തിലേക്ക്

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ 13,14,16 വാർഡുകളിലെ കുടിവെള്ള ക്ഷാമം നേരിടുന്ന വിവിധ പ്രദേശങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുന്നതിനായി 22 ലക്ഷം െചലവഴിച്ച് നിർമിക്കുന്ന പുറമണ്ണിൽ-ചേരാംകുന്ന് ശുദ്ധജലപദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2017-18 വർഷം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം. 250 കുടുംബങ്ങൾക്കാണ് ഒന്നാംഘട്ടത്തിൽ ശുദ്ധജലം വിതരണം നടത്തുക. ഇതിനായി ഇരുവഴിഞ്ഞിപ്പുഴയിൽനിന്ന് 60 മീറ്റർ മാറി പുറമണ്ണിൽ പറമ്പിലാണ് കിണർ നിർമിച്ചത്. ഭാവിയിൽ ജലലഭ്യത ഉറപ്പുവരുത്തുന്നതിന്ന് ജല ഭൂഗർഭ ശാസ്ത്രജ്ഞൻ ഡോ. ഹരിദാസൻ വടക്കേപ്പാട്ട് സേവനമുപയോഗപ്പെടുത്തി ഗവേഷണ പഠനവും പൂർത്തീകരിച്ചിട്ടുണ്ട്. കൊടിയത്തൂർ, ചെറുവാടി പ്രദേശങ്ങളിൽ ഏറ്റവും ഉയരംകൂടിയ ആലുങ്ങൽ, തടായി ലക്ഷംവീട്‌ കോളനിയിൽ 10 മീറ്റർ ഉയരത്തിൽ സ്ഥാപിച്ച ജലസംഭരണി സമീപ പ്രദേശങ്ങളിലെ മുഴുവൻ കുന്നുകളിലും ശുദ്ധജലമെത്തിക്കാൻ പര്യാപ്തമാണ്. ജലവിതരണ പൈപ്പ്ലൈൻ കൂടി സ്ഥാപിക്കുന്നതോടെ നൂറുകണക്കിന് കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടും പദ്ധതി അവലോകനത്തിൽ കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാൻ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ്‌ എൻജിനീയർ ഷീന അലക്‌സ്, അസിസ്റ്റൻറ് എൻജിനീയർ പി.കെ. ഷൈജു, ഓവർസിയർ അബൂബക്കർ, രഞ്ജിനി, ഡോ. കാവിൽ അബ്ദുല്ല, വി.വി ഉണ്ണിമോയി, വി.സി രാജൻ, പി.കെ. ഫൈസൽ, ഊരാളി ശിഹാബ്, റസാഖ് വഴിയോരം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.