കോളനികളിൽനിന്ന്​ തിളക്കമേറിയ വിജയത്തോടെ വിദ്യാർഥിനികൾ

കൂളിമാട്: കോളനിവാസികളായ കൂലിപ്പണിക്കാരുടെ മക്കൾ സർക്കാർ സ്കൂളിൽനിന്ന് നേടിയ മിന്നുന്ന വിജയം നാടിന് അഭിമാനമായി. എസ്.എസ്.എൽ.സി പരീക്ഷയിൽ നായർകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എ.എം. അർച്ചനയുടെയും കെ. അക്ഷയയുടെയും വിജയമാണ് നാടിന് ആഘോഷമായത്. ചിറ്റാരിപിലാക്കൽ ഇരിപ്ര കോളനിയിലെ ഇ.എം. സന്തോഷി​െൻറയും നിഷയുടെയും മകളാണ് അർച്ചന. കുറുമ്പറമ്മൽ കോളനിയിൽ കെ.എം. ഭാസ്കര​െൻറയും ബിന്ദുവി​െൻറയും മകളാണ് അക്ഷയ. ഇരുവർക്കും തുടർപഠനത്തിനുള്ള സഹായം നാട്ടുകാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. നായർകുഴി സ്കൂളിൽ 11 പേരാണ് ഇത്തവണ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഒരാളുടെ പരാജയത്തിലാണ് നൂറുശതമാനം നഷ്ടപ്പെട്ടത്. പരീക്ഷയെഴുതിയ 86 വിദ്യാർഥികളിൽ 85 പേരും ഉപരിപഠനത്തിന് അർഹത നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.