ആരാമ്പ്രം യുനാനി ഡിസ്​പെൻസറി സംരക്ഷണത്തിന്​ പൊതുജന കൂട്ടായ്മ

കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്തിലെ ആരാമ്പ്രത്ത് പ്രവർത്തിച്ചുവരുന്ന യുനാനി ഡിസ്പെൻസറി നിലനിർത്തുന്നതിനായി പൊതുജന കൂട്ടായ്മക്ക് രൂപം നൽകി. സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാത്തതിനാൽ സ്ഥലം ലഭ്യമാകുന്ന പഞ്ചായത്തി​െൻറ ഇതര ഭാഗങ്ങളിലേക്ക് ഡിസ്പെൻസറി മാറ്റാൻ സാധ്യതയുള്ളതിനാലാണ് ജനകീയ കൂട്ടായ്മ രൂപവത്കരിച്ചത്. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശശി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. എൻ. ഖാദർ, എം.കെ. ഉസ്സയിൻ ഹാജി, പി. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സക്കീന മുഹമ്മദ് സ്വാഗതവും ഗ്രാമപഞ്ചായത്ത് മെംബർ റിയാസ് എടത്തിൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ചോലക്കര മുഹമ്മദ് (ചെയർ.), വി.എ. ലത്തീഫ് (ജന. കൺ.), പുറ്റാൾ മുഹമ്മദ് (ട്രഷ.). വിജയികളെ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അനുമോദിക്കുന്നു കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ഗ്രാമപഞ്ചായത്ത് അനുമോദിക്കുന്നു. മേയ് എട്ടിന് ഉച്ചക്ക് രണ്ടു മണിക്ക് പഞ്ചായത്ത് പരിസരത്ത് ചേരുന്ന അനുമോദന യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ് വിജയികൾക്ക് ഉപഹാര വിതരണം നടത്തും. അർഹരായ വിദ്യാർഥികൾ മാർക്ക് ലിസ്റ്റി​െൻറ കോപ്പി, ഫോട്ടോ സഹിതം ബന്ധപ്പെട്ട വാർഡ് മെംബർമാരെ ഏൽപിക്കണമെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ അറിയിച്ചു. സുന്നി മാനേജ്മ​െൻറ് അസോസിയേഷൻ 'ചലനം' പദ്ധതി കൊടുവള്ളി: മേഖല സുന്നി മാനേജ്മ​െൻറ് അസോസിയേഷൻ മദ്റസ ശാക്തീകരണത്തി​െൻറ ഭാഗമായി 'ചലനം' പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി സർവേ നടത്തും. കുടുംബസംഗമം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മദ്റസകളിൽ ഫർണിച്ചർ നൽകൽ, ട്രെയിനിങ് ക്യാമ്പ് എന്നിവയാണ് ആദ്യഘട്ടത്തിൽ നടത്തുക. യോഗം സുന്നി മാനേജ്മ​െൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ടി.കെ. അബ്ദുറഹ്മാൻ ബാഖവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് കൊയിലാട്ട് കുഞ്ഞിസീതി കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി ഇ. യഅ്ഖൂബ് ഫൈസി, മുഹമ്മദ് കാസിം കോയ തങ്ങൾ, അബ്ദുറഹ്മാൻ സഖാഫി കൽത്തറ, അലി റഹ്മത്താബാദ്, കെ. മുഹമ്മദ്‌ മദനി, കെ. ജാഫർ, കെ.കെ. സിദ്ദീഖ് സഖാഫി, ടി.പി. ഹുസൈൻ ഹാജി, പി.ടി. അബ്ദുൽ മജീദ് ഹാജി എന്നിവർ സംസാരിച്ചു. ഡോ. അബ്ദുൽ സ്വബൂർ ബാഹസൻ തങ്ങൾ അവേലം പ്രാർഥന നടത്തി. വി.പി. അലി ഫൈസി സ്വാഗതവും കെ.സി. ഹുസൈൻ സഖാഫി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.