കൊടുവള്ളി: നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടപ്പാക്കുന്ന എജ്യുസ്മാര്‍ട്ട് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സി.എച്ച് . സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചതായി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 2018 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി 80 ശതമാനത്തിലധികം മാര്‍ക്ക് നേടിയ വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പരീക്ഷ നടത്തി മാര്‍ക്കിെൻറ അടിസ്ഥാനത്തിലും സാമ്പത്തിക പിന്നാക്കാവസ്ഥയും പരിഗണിച്ചാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കുന്ന 100 വിദ്യാര്‍ഥികള്‍ക്ക് ഓരോ മാസവും 1000 രൂപവീതം ബാങ്ക് അക്കൗണ്ട് മുഖേന ലഭ്യമാക്കും. 2018 ജൂണ്‍ മുതല്‍ തുക ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹയര്‍സെക്കൻഡറി പഠന കാലയളവില്‍ വ്യക്തിത്വവികാസം, പഠനനൈപുണ്യം തുടങ്ങിയ മേഖലകളില്‍ സൗജന്യ പരിശീലനങ്ങള്‍ നല്‍കും. തുടർന്ന് ഉന്നത കലാലയങ്ങളില്‍ തുടര്‍പഠനത്തിന് വിദ്യാർഥികളെ സജ്ജരാക്കും. ഇതില്‍നിന്ന് തെരഞ്ഞെടുക്കുന്ന 10 വിദ്യാർഥികള്‍ക്ക് തുടര്‍പഠനത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കും. യൂത്ത് ലീഗ് മുനിസിപ്പല്‍, പഞ്ചായത്ത് ശാഖ ഭാരവാഹികള്‍ മുഖേന ലഭ്യമാവുന്ന ഓണ്‍ലൈന്‍ ലിങ്ക് മുഖേനയാണ് അപേക്ഷ സ്വീകരിക്കുക. ഫോൺ: 9447447077, 9847197272, 9497304915. പ്രസിഡൻറ് ടി. മൊയ്തീന്‍കോയ, ജനറല്‍ സെക്രട്ടറി റഫീഖ് കൂടത്തായി, പദ്ധതി കോഒാഡിനേറ്റര്‍ പി. അനീസ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.