സമഗ്ര വിദ്യാലയ പ്രവേശന കാമ്പയിന്‍: വിളംബര ജാഥ നാളെ

കൊടുവള്ളി: നിയോജക മണ്ഡലം സമഗ്ര വിദ്യാലയ പ്രവേശന കാമ്പയിനി​െൻറ വിളംബര ജാഥ ഏഴിന് വൈകീട്ട് നാലിന് മാനിപുരത്ത് നടക്കും. ക്രിസ്റ്റല്‍ പദ്ധതിയുടെ നേതൃത്വത്തില്‍ ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്), ബി.ആർ.സി, മണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകള്‍ എന്നിവ ചേര്‍ന്ന് പൊതുവിദ്യാലയങ്ങളിലേക്കുള്ള പ്രവേശനം 25 ശതമാനം വരെ ഉയര്‍ത്തുന്നതിനുവേണ്ടി നടത്തുന്ന സമഗ്ര യജ്ഞമാണ് 'വരവേല്‍പ് 2018-19'. മൂന്നാംഘട്ടമായ വരവേല്‍പ് 10 മുതല്‍ 20 വരെ തീയതികളില്‍ നടക്കും. നവാഗതരെ സ്വീകരിക്കുന്ന ചടങ്ങാണിത്. നവാഗതരായ കുട്ടികള്‍ക്ക് ഉപഹാരങ്ങൾ നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.