പൊലീസുകാര്‍ പൊതുകുളം ശുചീകരിച്ചു

താമരശ്ശേരി: കേരള പൊലീസ് അസോസിയേഷന്‍ 34ാമത് സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി കോഴിക്കോട് റൂറല്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരി കെടവൂരിലെ ഉപയോഗശൂന്യമായ പൊതുകുളം ശുചീകരിച്ചു. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ല പ്രസിഡൻറ് എ.പി. രതീഷ് അധ്യക്ഷതവഹിച്ചു. താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മുഹമ്മദ്, സി.ഐ ടി.എ. അഗസ്റ്റിന്‍, ഗ്രാമപഞ്ചായത്തംഗം ഷൈലജ, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. ഭാസ്‌കരൻ, പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി മധു, പ്രേമന്‍ മുചുകുന്ന് എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി എ. വിജയന്‍ സ്വാഗതവും വി.പി. പവിത്രന്‍ നന്ദിയും പറഞ്ഞു. അന്തര്‍ദേശീയ കരാേട്ട സെമിനാര്‍ താമരശ്ശേരിയില്‍ താമരശ്ശേരി: ജപ്പാന്‍ ഷോട്ടോകാൻ അന്തര്‍ദേശീയ സെമിനാര്‍ ഏഴിന് താമരശ്ശേരി വ്യാപര ഭവനില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജപ്പാന്‍ ഷോട്ടോകാന്‍ കരാേട്ട മാര്‍ഷല്‍ ആര്‍ട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ നടക്കുന്ന സെമിനാറില്‍ ഷിഹാന്‍ ഈജിമേദ (ജപ്പാൻ) ക്ലാസെടുക്കും. ജെ.എസ്.കെ.എ ഇന്ത്യന്‍ നാഷനല്‍ ചീഫ് ഷിഹാന്‍ കെ.ജി. ബാലകൃഷ്ണന്‍ സംബന്ധിക്കും. വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ പി.ടി.എ. മജീദ്, എം. പ്രതാപൻ, എൻ. പ്രതീഷ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.