സമ്മർ ഫുട്ബാൾ പരിശീലന ക്യാമ്പ് തുടങ്ങി

തിരുവമ്പാടി: കോസ്മോസ് ഫുട്ബാൾ അക്കാദമി സമ്മർ ഫുട്ബാൾ പരിശീലന ക്യാമ്പ് 'ഗ്രാസ് റൂട്ട് ഫുട്ബാൾ' തുടങ്ങി. പരിപാടിയുടെ പ്രചാരണാർഥം റോഡ് ഷോ നടത്തി. ഫുട്ബാൾ താരങ്ങളായ ടി.പി. രഹ്നേഷും പ്രശാന്ത് മോഹനും ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത വിനോദ്, ടി.പി. രഹ്നേഷിനും ക്ലബ് മുൻ പ്രസിഡൻറ് ആക്കപറമ്പിൽ അബ്ദുറഹ്മാൻ പ്രശാന്ത് മോഹനും ഉപഹാരങ്ങൾ നൽകി. ടി.എം. ജോസഫ്, മുഹമ്മദാലി, അബ്ദുറസാഖ്, മുഹമ്മദ് വട്ടപറമ്പിൽ, നിയാസ് ഖാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.