പൂർവവിദ്യാർഥി- അധ്യാപക സംഗമം

മുക്കം: മൊയ്തീൻകോയ ഹാജി മെമ്മോറിയൽ മുക്കം മുസ്ലിം ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവവിദ്യാർഥി സംഗമം നടത്തി. 1964 മുതൽ 2017 വരെയുള്ള പൂർവവിദ്യാർഥികളും അധ്യാപകരുമാണ് സ്കൂൾ അങ്കണത്തിൽ ഒത്തുകൂടിയത്. മുക്കം ഓർഫനേജിലെ മുൻ അന്തേവാസിയായ നാഗാലൻഡ് ജില്ല കലക്ടർ മുഹമ്മദലി ശിഹാബ് സംഗമം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.എം. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഓർഫനേജ് ജനറൽ സെക്രട്ടറി വി.ഇ. മോയിമോൻ ഹാജി മുഖ്യ പ്രഭാഷണം നടത്തി. മതസാഹാർദ ചിത്രം മുനിസിപ്പൽ ചെയർമാൻ വി.കുഞ്ഞൻ പ്രകാശനം ചെയ്തു. മതസൗഹാർദ സംരക്ഷണ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. വി. ഉമ്മർകോയ ഹാജി, സി. മൂസ, ബഷീർ കേന്ദ്രം എന്നിവർ സംസാരിച്ചു. മതസൗഹാർദ സമ്മേളനത്തിൽ എ.പി. മുരളീധരൻ, ഫാദർ ജേക്കബ് പുത്തൻപുര, എന്നിവർ സംസാരിച്ചു. പൂർവാധ്യാപകരെയും ഓർഫനേജ് ഭാരവാഹികളെയും ആദരിച്ചു. നാലായിരത്തിലധികം പൂർവവിദ്യാർഥികൾ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.