േകാഴിക്കോട്: ഭാഷാപഠനവുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ ചുള്ളിക്കാട് ചൂണ്ടിക്കാണിച്ചത് രോഗലക്ഷണങ്ങൾ മാത്രമാണെന്നും രോഗനിർണയം നടത്തേണ്ടത് ഭാഷാവിദഗ്ധരും അധ്യാപകരുമാണെന്നും കോഴിക്കോട് സർവകലാശാല മലയാള വിഭാഗം മുൻ മേധാവി ഡോ. വേണുഗോപാലപണിക്കർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച 'മലയാള ഭാഷയും സാഹിത്യവും -വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി. നാരായണൻ വേട്ടാളി അധ്യക്ഷത വഹിച്ചു. കൽപറ്റ നാരായണൻ, ഡോ. പി. സോമനാഥൻ, വി. അബ്ദുൽ ലത്തീഫ്, ഇ. ശ്രീജിത്ത്, രാജൻ ചെറുക്കാട്, ഡോ. കെ.എൻ. അജോയ്കുമാർ, ഡോ. വി. പ്രസാദ്, എം.വി. കരുണാകരൻ, ആർ. ഷിജു എന്നിവർ ചർച്ചയിൽ പെങ്കടുത്തു. പി. മുരളീധരൻ സ്വാഗതവും പി.ടി. ഹരിദാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.