മുഹമ്മദ് ആസിമിനെ ആദരിച്ചു

ഓമശ്ശേരി: സംസ്ഥാന സർക്കാറി​െൻറ 'ഉജ്ജ്വൽ ബാല്യം' പുരസ്കാരം കരസ്ഥമാക്കിയ വെളിമണ്ണയിലെ മുഹമ്മദ് ആസിമിനെ പി.കെ.എം കോളജ് ഉദ്ഘാടന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആദരിച്ചു. പ്രിൻസിപ്പൽ പി.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എം.എൽ.എ കോളജ് ലോഗോ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ് കുട്ടി, ഐ.ഡബ്ല്യു.ടി രക്ഷാധികാരി ഒ.പി. അബ്ദുസ്സലാം മൗലവി എന്നിവർ സംസാരിച്ചു. കോളജ് ഡയറക്ടർ ശിഹാബ് വെളിമണ്ണ സ്വാഗതവും അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.