മാർക്സ് പിന്നിട്ട 200 വർഷങ്ങൾ: പ്രഭാഷണ പരമ്പര സമാപിച്ചു

കോഴിക്കോട‌്: കാൾ മാർക‌്സ‌് അഴിച്ചുപണിത ലോകത്താണ‌് നാം നിലനിൽക്കുന്നതെന്നും ഇതുതന്നെയാണ് ‌മാർക‌്സി​െൻറ കാലിക പ്രസക്തിയെന്നും സുനിൽ പി. ഇളയിടം പറഞ്ഞു. കോഴിക്കോട‌് സാംസ‌്കാരിക വേദി സംഘടിപ്പിച്ച മാർക‌്സ‌് പിന്നിട്ട 200 വർഷങ്ങൾ പ്രഭാഷണ പരമ്പരയിലെ സമാപന ദിവസം 'മാർക‌്സിസവും സംസ‌്കാരവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 19ാം നൂറ്റാണ്ടിനിപ്പുറം ജീവിക്കാത്ത മാർക‌്സ‌് 21ാം നൂറ്റാണ്ടിലും താരമായി നിൽക്കുന്നു. തേൻറതായ ചിന്തകളുടെയും ആശയങ്ങളുടെയും ലോകത്ത‌് പരിമിതപ്പെടാൻ നിൽക്കാതെ സ്വയം നവീകരിക്കപ്പെട്ടു എന്നതാണ‌് മാർക‌്സി​െൻറ പ്രസക്തി. രാഷ‌്ട്രവും ഭരണകൂടവും മുതൽ ഭാഷാശാസ‌്ത്രംവരെ നീളുന്ന അതിവിപുലമായ വ്യവഹാര ലോകമായിരുന്നു അദ്ദേഹത്തിേൻറത്. നിലനിന്നിരുന്ന ജ്ഞാനവ്യവസ്ഥകളിൽ കൂടുതൽ സംഭാവന നൽകുന്നതിനുമപ്പുറം ആ വ്യവസ്ഥയെ അദ്ദേഹം ചോദ്യംചെയ്യുകയോ തിരുത്തുകയോ ചെയ്തു. നാം ലോകത്തെ കാണുന്ന രീതിയെ മാറ്റിപ്പണിയുകയായിരുന്നു ഈ തത്ത്വചിന്തകൻ. ത​െൻറ കാലത്തെ ചിന്തകനല്ല, വിമർശകനാണ് അദ്ദേഹം. അതുവരെ നിലനിന്നിരുന്ന ധാരണകളെ തിരുത്തുന്നതായിരുന്നു മാർക‌്സി​െൻറ ആശയഗതികൾ. ആധുനികത ജന്മം നൽകിയ മഹാചിന്തകനായിട്ടും ആധുനികതയുടെ അതിർത്തികളെ ഭേദിക്കാൻ അദ്ദേഹത്തിനായി. സംസ‌്കാരം അത‌് പങ്കുവെക്കുന്ന മനുഷ്യരുടെ ഉൽപന്നമല്ല, മറിച്ച‌് ഇത്തരം ആശയങ്ങൾ സമൂഹത്തി​െൻറ ഉൽപന്നമാണ‌് എന്നാണ‌് അദ്ദേഹം നിരീക്ഷിച്ചത‌്. എന്നാൽ, മാർക്സി​െൻറ സാംസ‌്കാരിക വിമർശനത്തിന‌് ഇന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. മറ്റ‌് പരിപാടികൾക്കിടയിലെ അനുബന്ധ പരിപാടിയായാണ‌് സാംസ‌്കാരിക രംഗത്തെ കാണുന്നത‌്. സാംസ‌്കാരിക മാർക‌്സിസവും അക്കാദമിക മാർക‌്സിസവും തമ്മിൽ ഒരു വഴിപിരിയൽ ഉണ്ടായിട്ടുണ്ട‌്. സാംസ‌്കാരിക മാർക‌്സിസത്തെ ഒരു പ്രത്യേക അകലത്തിൽ നിർത്താനുള്ള നീക്കം എല്ലാ കാലത്തുമുണ്ടായിട്ടുണ്ട‌െന്നും അദ്ദേഹം പറഞ്ഞു. സമാപന ചടങ്ങിൽ എ. പ്രദീപ‌്കുമാർ എം.എൽ.എ സുനിൽ പി. ഇളയിടത്തിനെ ഷാൾ അണിയിച്ചു. ഡി.വൈ.എഫ‌്.ഐ ജില്ല പ്രസിഡൻറ് വി. വസീഫ‌് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.