കോഴിക്കോട്: അധഃസ്ഥിത വിഭാഗത്തിൽനിന്ന് കോൺഗ്രസിലെ ശ്രദ്ധേയ നേതാവായി വളർന്ന ചരിത്രമാണ് ശനിയാഴ്ച അന്തരിച്ച എ. ബാലറാമിേൻറത്. കുന്ദമംഗലത്തിനടുത്ത പതിമംഗലം സ്വദേശിയായ അദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ കോണ്‍ഗ്രസ് പ്രവർത്തനം തുടങ്ങിയിരുന്നു. മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. ജാതി അവഗണനകള്‍ക്കെതിരെ പ്രാദേശിക കൂട്ടായ്മകള്‍ സംഘടിപ്പിച്ച് കുട്ടിക്കാലത്തുതന്നെ ശ്രദ്ധേയനായി. 1963ല്‍ വയനാട് ജില്ലയിലെ ചുള്ളിയോട് ഗവ. വെല്‍ഫെയര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ബാലറാം അധ്യാപകര്‍ക്ക് സംഘടന സ്വാതന്ത്ര്യം ഇല്ലാത്ത കാലത്ത് പൊതുവേദിയില്‍ പ്രസംഗിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ജോലി രാജിവെക്കുകയായിരുന്നു. 1957ലെ വിമോചന സമരത്തില്‍ പങ്കെടുത്തതിെൻറ പേരില്‍ ജയില്‍വാസം അനുഭവിച്ചു. 1976ല്‍ ഡി.സി.സി നിര്‍വാഹക സമിതി അംഗമായി. ഡി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2000ത്തില്‍ കുന്ദമംഗലം ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1981ലും 1991ലും കുന്ദമംഗലം, 2011ല്‍ ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടി. കുന്ദമംഗലം പഞ്ചായത്ത് അംഗമായിരുന്നിട്ടുണ്ട്. എ. ബാലറാമിെൻറ നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആൻറണി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, എം.കെ. രാഘവന്‍ എം.പി, ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദിഖ് തുടങ്ങിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം. സുരേഷ്ബാബു, കെ.പി. അനില്‍കുമാര്‍, എന്‍. സുബ്രഹ്മണ്യന്‍, സെക്രട്ടറിമാരായ അഡ്വ. കെ. പ്രവീണ്‍കുമാര്‍, കെ. ജയന്ത്, മുന്‍ ഡി.സി.സി പ്രസിഡൻറുമാരായ അഡ്വ. പി. ശങ്കരന്‍, അഡ്വ. എം. വീരാന്‍കുട്ടി, കെ.സി. അബു, എ.ഐ.സി.സി അംഗം പി.വി. ഗംഗാധരന്‍, ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറ് യു.സി. രാമന്‍, ദലിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ. വിദ്യാധരന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ കെ. രാമചന്ദ്രന്‍, അഡ്വ. പി.എം. നിയാസ്, കെ. ബാലകൃഷ്ണന്‍ കിടാവ് തുടങ്ങിയവര്‍ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.