അഭിമാന​ േനട്ടത്തി​െൻറ പന്തുരുട്ടി ഫാറൂഖ്​ കോളജ്​

കോഴിക്കോട്: കരുത്തരായ വിദേശതാരങ്ങളും ഇതര സംസ്ഥാന കളിക്കാരുമടങ്ങിയ ക്വാർട്സ് എഫ്.സിയെ കീഴടക്കി എ ഡിവിഷൻ ഫുട്ബാൾ ലീഗ് കിരീടം നിലനിർത്തിയ ഫാറൂഖ് കോളജ് ടീമിേൻറത് അഭിമാനനേട്ടം. കേരള പ്രീമിയർ ലീഗിൽ കരുത്തരായ ഗോകുലം കേരള എഫ്.സിയെയും എസ്.ബി.െഎ കേരളയെയും സെൻട്രൽ എക്സൈസ് കൊച്ചിയെയും തോൽപിച്ച ക്വാർട്സിനെയാണ് കഴിഞ്ഞ ദിവസം കോർപറേഷൻ സ്റ്റേഡിയത്തിൽ ഫാറൂഖ് കോളജി​െൻറ ചുണക്കുട്ടികൾ 5-1ന് മലർത്തിയടിച്ചതെന്നത് കിരീടമികവിന് തിളക്കമേറ്റുന്നു. ഫാറൂഖ് ടീം കഴിഞ്ഞ ഏഴു വർഷമായി ആറു തവണയും ഫൈനലിലെ സാന്നിധ്യമായിരുന്നു. ഇതിൽ നാലുവട്ടം ജേതാക്കളായി; രണ്ടുതവണ രണ്ടാം സ്ഥാനക്കാരും. ഇന്ത്യൻ ഫുട്ബാളിന് മികച്ച താരങ്ങളെ സംഭാവന ചെയ്ത ഫാറൂഖിനായി ഇത്തവണ സന്തോഷ് ട്രോഫി താരം പി.സി. അനുരാഗ് കളത്തിലിറങ്ങിയില്ല. അണ്ടർ 19 െഎ ലീഗിൽ കളിക്കുകയാണ് അനുരാഗ്. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷ​െൻറ (എ.എഫ്.സി) സി ലൈസൻസിനുടമ കൂടിയായ ഫിസിക്കൽ എജുക്കേഷൻ വകുപ്പ് തലവൻ ഇർഷാദ് ഹുസൈൻ, അസിസ്റ്റൻറ് പ്രഫസറായ ഫസീൽ അഷർ എന്നിവരാണ് ടീമി​െൻറ പരിശീലകർ. എ ഡിവിഷനിൽ ഒമ്പത് കളികളിൽ 37 ഗോളുകളാണ് ടീം എതിർവലകളിൽ നിക്ഷേപിച്ചത്. നാല് ഗോൾ മാത്രമാണ് വഴങ്ങിയത്. ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട താഹിർ സമാൻ നാല് ഹാട്രിക് അടക്കം 20 ഗോളുകളാണ് സ്കോർ ചെയ്തത്. എൻ.ഡി. ദേവരാജായിരുന്നു ടീം ക്യാപ്റ്റൻ. മറ്റ് ടീമംഗങ്ങൾ: നിഹാൽ എസ്. ഹുസൈൻ, എൻ.കെ. അർഷദ് സൂപ്പി, ഷാഹിദ് അലി, മുഹമ്മദ് മൻഹൽ, പി.യു. ഫാഹിസ്, മുഹമ്മദ് ഷിബിൽ, അബ്ദുൽ ജലീൽ, എം.എ. സുഹൈൽ, മുഹമ്മദ് സലിൽ, താഹിർ സമാൻ, ടി.പി. സൗരവ്, അമൻ എം. റഷീദ്, മുഹമ്മദ് ഇഹ്സാൽ, അൻവിൻ ജെയിംസ്, പി.എം. അകീൽ, റംഷാദ്, മുഹമ്മദ് അഫ്സൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.