കൊളത്തറ ചെറുപുഴയിൽ കറുത്ത ജലം; അധികൃതർ പരിശോധന നടത്തി

ഫറോക്ക്: കറുത്ത മലിനജലം നിറഞ്ഞ കൊളത്തറ ചെറുപുഴയിലും പരിസരങ്ങളിലും കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പരിശോധനഫലം ആരോഗ്യ വകുപ്പ് മേലധികാരികൾക്ക് കൈമാറി. മൻസൂർ കാരാട്ട് ചാലി, ജെ.എച്ച്.ഐ ഹനീഫ, കൗൺസിലർ മുല്ലവീട്ടിൽ മൊയ്തീൻ എന്നിവരടങ്ങിയ സംഘമാണ് ശനിയാഴ്ച കൊളത്തറ മേഖലയിൽ പരിശോധന നടത്തിയത്‌. ബാഫഖി തങ്ങൾ യതീംഖാന വാർഷികത്തിന് തുടക്കം ഫറോക്ക്‌: കരുവൻതിരുത്തി ബാഫഖി തങ്ങൾ സ്മാരക യതീംഖാനയുടെ വാർഷിക സമ്മേളനത്തിന് കോഴിക്കോട് ഖാദി മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തി. യതീം ഖാനയുടെ 45ാം വാർഷിക സമ്മേളനമാണ് നടക്കുന്നത്. മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങൾ യതീംഖാന പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു. വഖഫ് ബോർഡ് അംഗം പി.വി. സൈനുദ്ദീൻ ക്ലാസെടുത്തു. സംസ്ഥാന വഖഫ് ബോർഡ്‌ ചെയർമാൻ പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി. പി.ബി. മോയുട്ടിക്കോയ ഹാജി അധ്യക്ഷത വഹിച്ചു. വനിത സംഗമം ഫറോക്ക്‌ മുനിസിപ്പൽ ചെയർപേഴ്‌സൻ പി. റുബീന ഉദ്ഘാടനം ചെയ്തു. സജറീന ജൗഹരിയ ക്ലാസെടുത്തു. സായാഹ്ന തർബിയ്യത്ത് പരിപാടിയിൽ എം.സി. മായിൻ ഹാജി അധ്യക്ഷത വഹിച്ചു. സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഉമ്മർ പാണ്ടികശാല, സഫീർ ചാലിയം, ഷറഫുദ്ദീൻ ബദ്രി, കെ. മുഹമ്മദ്‌, വി. മുഹമ്മദ്‌ ബഷീർ, കെ.എം. കോയസ്സൻ കുട്ടി ഹാജി, കെ.ടി. ബീരാൻകുട്ടി ഹാജി, കെ. മുഹമ്മദ്‌ നഹ, എൻ.സി. മുഹമ്മദ്‌ കോയ ഹാജി എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറ് വരെ യതീംഖാന സന്ദർശനം നടക്കും. രാത്രി ഏഴിന് സമാപനം സമ്മേളനം സമസ്ത പ്രസിഡൻറ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.