ബാല്യത്തിെൻറ നേർക്കാഴ്ചയായി ഈ ചിത്രങ്ങളും കവിതകളും

കോഴിക്കോട്: ബാല്യത്തി​െൻറ ഭാവങ്ങൾ വ്യത്യസ്തമാണ്. സ്വപ്നങ്ങൾപോലെ സുന്ദരവും നിഷ്കളങ്കവും അതേസമയം ചുറ്റും വർധിക്കുന്ന ആക്രമണങ്ങളാൽ ഭീതിദവുമായ വൈവിധ്യ കാഴ്ചകളുടെ കാലം. ഈ ബാല്യത്തി​െൻറ ആശങ്കകളും മോഹങ്ങളും ഉത്കണ്ഠകളും അവരുടെ ആനന്ദങ്ങളും ഒരേസമയം കവിതയായും ചിത്രങ്ങളായും അവതരിപ്പിക്കുകയാണ് മുനീർ അഗ്രഗാമി. ആർട്ട് ഗാലറിയിൽ തുടങ്ങിയ ഇദ്ദേഹത്തി​െൻറ 'ചിൽഡ്രൻ ഓഫ് അവർ ടൈംസ്' എന്ന പ്രദർശനം കവിതയിലൂടെയും ചിത്രങ്ങളിലൂടെയുമുള്ള ഒരു യാത്രയാണ്. ഓർമനൃത്തം എന്ന കവിതയിൽനിന്നും അതേ പേരിൽ തന്നെയുള്ള ചിത്രത്തിൽ നിന്നുമാണ് പ്രദർശനം തുടങ്ങുന്നത്. പടക്കോപ്പുകളേ കേൾക്കൂ എന്ന ചിത്രത്തിൽ ലോകത്തി​െൻറ നൊമ്പരമായ ഐലൻ കുർദി ചോരക്കടലി​െൻറ തീരത്ത് നിൽക്കുന്നതു കാണാം. 'പുതിയ പ്രാർഥന' എന്ന ചിത്രത്തിൽ ഇന്നത്തെ ബാല്യത്തി​െൻറ നഷ്ടമാകുന്ന വർണങ്ങളാണുള്ളത്. 'ഏകാന്തതയുടെ നിലവിളി'യിൽ യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട് അമ്മയുടെ മാറോടു ചേർന്നുറങ്ങുന്ന കുഞ്ഞും 'എ​െൻറ കുഞ്ഞുവാവേ' എന്ന ചിത്രത്തിൽ ആണവകിരണങ്ങളുടെ മധ്യത്തിൽ ശാന്തമായുറങ്ങുന്ന കൊറിയൻ കുരുന്നും 'പെൺകുട്ടിയുടെ സ്വപ്നം' എന്ന ചിത്രത്തിൽ സ്വപ്നങ്ങൾ തകർന്നടിഞ്ഞ പെൺകുട്ടിയും കാൻവാസിൽ തെളിയുന്നു. കവിതക്കൊപ്പം വിവിധയാളുകൾ ചെയ്ത വിവർത്തനവുമുണ്ട്. കവിതയെഴുതിയാണ് ചിത്രങ്ങളേറെയും വരച്ചതെന്ന് ഉള്ള്യേരി സ്വദേശിയായ മുനീർ പറയുന്നു. ചിത്രകലാധ്യാപകൻ, കവി എന്നീ നിലയിൽ ശ്രദ്ധേയനായ ഇദ്ദേഹം നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ചൈൽഡ് ഏജി​െൻറ സഹകരണത്തോടെയാണ് പ്രദർശനം. ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.