മഴയിൽ വയലിൽ വെള്ളം കയറി; അര ഏക്കറോളം നെൽകൃഷി നശിച്ചു

മാവൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത വേനൽമഴയിൽ വയലിൽ വെള്ളം കയറി മാവൂരിൽ നെൽകൃഷി നശിച്ചു. കൽച്ചിറ പുഞ്ചപ്പാടത്ത് കൃഷിയിറക്കിയ പാലത്തിങ്കൽ ശിവദാസ​െൻറ അരയേക്കറോളം വരുന്ന നെൽകൃഷിയാണ് നശിച്ചത്. വർഷങ്ങളായി വിവിധയിനം കൃഷി ചെയ്തുവരുന്ന ശിവദാസൻ വയൽ പാട്ടത്തിനെടുത്താണ് ഇത്തവണ കൃഷിയിറക്കിയത്. ഈ കൃഷിയാണ് വെള്ളം കയറി നശിച്ചത്. നെല്ല് കൊയ്യാനിരിക്കെയാണ് അവിചാരിതമായി വേനൽമഴയെത്തിയത്. മഴയിൽ നെല്ല് നനഞ്ഞ് മുളച്ചുതുടങ്ങിയിട്ടുമുണ്ട്. പകുതിയോളം നെല്ല് കരക്കെത്തിക്കാനായതായി ശിവദാസൻ പറഞ്ഞു. സി.പി.എം പ്രചാരണജാഥ മാവൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെ സി.പി.എം തുടങ്ങുന്ന പ്രക്ഷോഭത്തി​െൻറ ഭാഗമായി വാഹന പ്രചാരണ ജാഥ നടത്തി. സി.െഎ.ടി.യു അഖിലേന്ത്യ കൗൺസിൽ അംഗം എം. ധർമജൻ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ കെ.പി. ചന്ദ്രൻ, വൈസ് ക്യാപ്റ്റൻ സുരേഷ് പുതുക്കുടി, എൻ. ബാലചന്ദ്രൻ, എൻ. മനോജ്, ശങ്കരനാരായണൻ, െക. കവിതഭായ്, കെ. ഉണ്ണികൃഷ്ണൻ, വി.എം. ബാലചന്ദ്രൻ, ഇ.എൻ. പ്രേമനാഥൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. സമാപന സമ്മേളനം സി.പി.എം ജില്ല കമ്മിറ്റി അംഗം ടി. വേലായുധൻ ഉദ്ഘാടനം ചെയ്തു. എൻ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ.എൻ. പ്രേമനാഥൻ സ്വാഗതവും എൻ. മനോജ് നന്ദിയും പറഞ്ഞു. സ്റ്റീൽ പാത്രങ്ങൾ നൽകി മാവൂർ: ഗ്രീൻ പ്രോേട്ടാകോൾ ശക്തമാക്കുന്നതി​െൻറ ഭാഗമായി മാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ആഘോഷങ്ങൾക്ക് ഭക്ഷണം വിളമ്പാൻ േബ്ലാക്ക് സ്റ്റീൽ പാത്രങ്ങൾ നൽകി. 18 വാർഡുകളിലേക്കാണ് സ്റ്റീൽ േപ്ലറ്റ്, ഗ്ലാസ് എന്നിവ നൽകിയത്. കുന്ദമംഗലം േബ്ലാക്ക് പഞ്ചായത്ത് അനുവദിച്ചതാണ് പാത്രങ്ങൾ. ഒരു വാർഡിന് 175 എണ്ണം വീതമാണ് വിതരണം ചെയ്തത്. വിവാഹം, സൽക്കാരം തുടങ്ങി നാട്ടിൻപുറത്തെ എല്ലാ ആഘോഷത്തിനും ഇവ വിട്ടുനൽകും. ആഘോഷത്തിന് കൂടുതൽ പാത്രം ആവശ്യമായി വന്നാൽ അടുത്ത വാർഡുകളിൽനിന്ന് എത്തിച്ചുനൽകാനും സംവിധാനമുണ്ടാകും. ഒരു സെറ്റിന് ഒരു രൂപ ഇൗടാക്കിയാണ് ആവശ്യങ്ങൾക്ക് വിട്ടുനൽകുക. കുടുംബശ്രീ സി.ഡി.എസിനാണ് പാത്രങ്ങൾ സൂക്ഷിക്കാനുള്ള ചുമതല. വാർഡുകളിലേക്കുള്ള പാത്രങ്ങളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് നിർവഹിച്ചു. വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.സി. വാസന്തി, കെ. ഉസ്മാൻ, അംഗങ്ങളായ ടി. ഉണ്ണികൃഷ്ണൻ, കണ്ണാറ സുബൈദ, കെ. മൈമൂന, ജയശ്രീ ദിവ്യപ്രകാശ് തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.