കോഴിക്കോട്: ജീവിതത്തിെൻറ സകലവർണങ്ങളെയും കാൻവാസിലേക്ക് പകർത്തി മൂന്നു സഹോദരിമാരുടെ ചിത്രപ്രദർശനം ആർട്ട് ഗാലറിയിൽ തുടങ്ങി. ദി ടിൻറ് ഇഫക്ട് എന്നപേരിൽ കെ. റാജിയ, അനിയത്തി റുല മരിയ, ഇവരുടെ മാതൃസഹോദരീ പുത്രിയായ നാസ്മി ഹുസൈൻ എന്നിവരാണ് പ്രദർശനമൊരുക്കിയത്. ചിത്രകലയിൽ പ്രായോഗിക പരിശീലനംപോലും നേടാത്തവരാണ് മൂവരും. പെൺമയുടെ വിവിധ ഭാവങ്ങളാണ് ഇവരുടെ വരകളിൽ തെളിയുന്നതേറെയും. ജലകന്യക, അമ്മയും കുഞ്ഞും, സ്വപ്നങ്ങൾക്കു പിന്നാലെ പറക്കുന്ന പെൺകുട്ടി, സ്വപ്നങ്ങൾ തകർന്നടിഞ്ഞവൾ, ആഗ്രഹങ്ങൾക്കു വിലക്കു വീണവൾ, പെൺസ്വാതന്ത്ര്യം തുടങ്ങി സ്ത്രീത്വത്തിെൻറ വ്യത്യസ്ത മാനങ്ങൾക്ക് ഈ മൂന്നു പെൺകുട്ടികൾ ഭാവം പകർന്നിരിക്കുന്നു. ഒപ്പം പ്രകൃതിയും മഴയും കാടിെൻറ വന്യതയും ആൾക്കൂട്ടത്തിെൻറ വിവിധ ഭാവങ്ങളും മരുഭൂമിയിലെ ഒട്ടകയാത്രകളും രാത്രി കാഴ്ചകളും ഒരു ദിവസത്തിെൻറ വ്യത്യസ്ത വർണങ്ങളും ജനലിൽ ഇറ്റുവീഴുന്ന മഴത്തുള്ളിയും ശ്രീബുദ്ധനും സൂര്യാസ്തമയവുമെല്ലാം ഇവരുടെ ചിത്രങ്ങളിൽ കാണാം. നാസ്മി 16 ചിത്രങ്ങളും റുല 12 ചിത്രങ്ങളും റാജിയ എട്ട് ചിത്രങ്ങളുമാണ് വരച്ചിട്ടുള്ളത്. അക്രിലിക്, ചാർകോൾ, ജലച്ചായം തുടങ്ങിയ മാധ്യമങ്ങളിലാണ് ഇവ ഒരുക്കിയത്. കോഴിക്കോട് കക്കോടി സ്വദേശികളായ അഹമ്മദിെൻറയും മൗസമിെൻറയും മക്കളാണ് റുലയും റാജിയയും. മൗസമിെൻറ സഹോദരി എറണാകുളം ആലുവയിലെ തസ്നീെൻറയും സക്കീർ ഹുസൈെൻറയും മകളാണ് നാസ്മി. റുല പീസ് സ്കൂളിൽ ആറാം ക്ലാസിലും റാജിയ പ്രോവിഡൻസ് സ്കൂളിൽ പ്ലസ് ടുവിലും പഠിക്കുന്നു. കണ്ണൂർ എൻ.ഐ.എഫ്.ടിയിലെ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയാണ് നാസ്മി. മൂവരും ആദ്യമായാണ് ചിത്രപ്രദർശനം നടത്തുന്നത്. അർബുദ രോഗികൾക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെ ചിത്രങ്ങൾ വിൽപനയും നടത്തുന്നുണ്ട് ഇവർ. ഇതിൽ ചിലത് വിറ്റുപോയിട്ടുണ്ട്. പ്രദർശനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.