കിണാശ്ശേരി: നന്ദനക്ക് അറബിയിലും എ പ്ലസ്. തളി സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിലെ ഇത്തവണത്തെ എസ്.എസ്.എൽ.സി ബാച്ചിലെ ഏക അമുസ്ലിം പെൺകുട്ടിയായിരുന്ന നന്ദന നിഖിലിനാണ് അറബി ഉൾപ്പെടെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന അനുജത്തി നിവേദ്യക്കും അറബിതന്നെയാണ് മുഖ്യ ഭാഷ. സ്കൂളിൽ അറബി മുഖ്യ ഭാഷയെടുത്ത് പഠിക്കുന്ന മുസ്ലിം കുട്ടികളല്ലാത്തവർ ഇവർ മാത്രമാണ്. ഒന്നാം ക്ലാസ് മുതൽ തന്നെ പഠിക്കുന്നതിനാൽ മറ്റ് കുട്ടികളെ പോലെ ഇരുവർക്കും ഭാഷ നന്നായി വഴങ്ങുമെന്ന് അറബി അധ്യാപകനായ അബ്ദുൽ റാസിഖ് പറയുന്നു. അറബി കവിതകളും നന്നായി ആലപിക്കും ഇരുവരും. വേറിട്ട വഴികളിലൂടെ കുട്ടികളെ നയിക്കുകയാണ് മാതാപിതാക്കളായ കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ സീനിയർ സിവിൽ ഓഫിസർ നിഖിലും ഒളവണ്ണ സി.ഡി.എസ് അക്കൗണ്ടൻറായ സുമിജയും. അറബി അധ്യാപികയാക്കുകയാണ് ലക്ഷ്യം. ചെണ്ട വാദ്യം, നൃത്തം തുടങ്ങിയവയിലും വർഷങ്ങളായി ഇരുവരും പഠനം തുടരുന്നുണ്ട്. നന്ദന സ്റ്റുഡൻസ് പൊലീസ് സംസ്ഥാന ക്യാമ്പിൽ ജില്ലയെ പ്രതിനിധാനംചെയ്ത ടീമിൽ അംഗമാണ്. കിണാശ്ശേരിയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.