ചുഴലിക്കാറ്റിൽ കനത്ത നാശം ഉള്ള്യേരി: പുത്തഞ്ചേരിയിലും ഒള്ളൂരിലും ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. ഒള്ളൂർ കുന്നുമ്മൽ വേണുവിെൻറ വീടിനു മുകളിൽ തെങ്ങുവീണ് വീട് തകർന്നു. പുത്തഞ്ചേരി കനിയാനി രാഘവൻ നായരുടെ വീടിനും തെങ്ങ് വീണതിനെത്തുടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായി. പ്രദേശത്ത് നിരവധി തെങ്ങുകളും മരങ്ങളും വാഴകളും കാറ്റില്‍ നശിച്ചു. തിരുവങ്ങൂര്‍ സ്‌കൂളിന് വീണ്ടും നൂറുമേനി കൊയിലാണ്ടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വീണ്ടും നൂറുമേനിയുമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജില്ലയില്‍ പൊതുവിദ്യാലയങ്ങളില്‍ രണ്ടാമതെത്തി. 732 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 65 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.