ഡെങ്കിപ്പനിക്കെതിരെ ഊർജിത പ്രതിരോധ പ്രവർത്തനം

ഈങ്ങാപ്പുഴ: ഡെങ്കിപ്പനി ബാധിത പ്രദേശമായ പുതുപ്പാടി പഞ്ചായത്തിലെ വള്ള്യാട് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. തോട്ടങ്ങളിലും വീടുകളിലും പരിശോധന കർശനമാക്കി കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയവർക്കെതിരെ നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. കൊതുക് വളരുന്ന സാഹചര്യമുണ്ടാക്കിയ കല്ലടിക്കുന്നേൽ റഫീക്കിൽനിന്നും 2000 രൂപ പിഴ ഈടാക്കി. വള്ള്യാട് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തോട്ടങ്ങളിലും വീടുകളിലും നടന്ന പരിശോധനക്ക് മെഡിക്കൽ ഓഫിസർ ഡോ. കെ. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഒതയോത്ത് അഷ്റഫ്, വാർഡ് മെംബർ ഫാത്തിമ ബീവി, ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ജനാർധനൻ എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പ് ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി​െൻറ ആഭിമുഖ്യത്തിൽ അഗതിരഹിത കേരളം പദ്ധതി ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൻ സീന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്‌സൻ ഷീബ സജി, ഉപസമിതി കൺവീനർമാരായ ഗീത ഗോപാലൻ, രമണി ഗോപാലൻ, സി.ഡി.എസ് അംഗങ്ങളായ ദേവി രാജൻ, മുബീന മുനീർ, ലൂസി സണ്ണി എന്നിവർ നേതൃത്വം നൽകി. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ദീപ രോഗികളെ പരിശോധിച്ച് ഹെൽത്ത് കാർഡ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.