വിദ്യാലയ പ്രവേശന പ്രചാരണം

കൊടുവള്ളി: പൊതുവിദ്യാലയ പ്രവേശനം ലക്ഷ്യമിട്ട് ക്രിസ്റ്റല്‍ ആവിഷ്‌കരിച്ച വിദ്യാലയ പ്രവേശന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ ഗൃഹസമ്പര്‍ക്ക പരിപാടിയോടെ തുടക്കം. കൊടുവള്ളി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലേക്ക് പ്രദേശത്തെ കുട്ടികളെ സ്വീകരിച്ചാണ് ആരംഭിച്ചത്. ക്രിസ്റ്റല്‍ പദ്ധതിയുടെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്), ബി.ആര്‍.സി, മണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകള്‍ എന്നിവ ചേര്‍ന്ന് പൊതു വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനം 25 ശതമാനംവരെ ഉയര്‍ത്തുന്നതിനുവേണ്ടി ഒരു മാസത്തെ സമഗ്ര യജ്ഞമാണ് 'വരവേല്‍പ്പ് 2018-19'. 'അയല്‍പക്ക വിദ്യാലയങ്ങള്‍ നന്മയുടെ കേന്ദ്രങ്ങള്‍', 'എല്ലാ വിദ്യാലയങ്ങളും മികവിലേക്ക് എല്ലാ കുട്ടികളും അയല്‍പക്ക വിദ്യാലയങ്ങളിലേക്ക്'എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കാരാട്ട് റസാഖ് എം.എൽ.എയുടെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍പേഴ്‌സൻ ഷരീഫ കണ്ണാടിപ്പൊയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയംഗം കെ. ബാബു, ഡയറ്റ് ഫാക്കല്‍റ്റി നാസിര്‍, ക്രിസ്റ്റല്‍ ചെയര്‍മാനും കൊടുവളളി ബി.ആര്‍.സി ബി.പി.ഒയുമായ വി.എം. മെഹറലി, കണ്‍വീനര്‍ എം.പി. മൂസ, കൊടുവള്ളി എ.ഇ.ഒ. കെ .ജി. മനോഹരന്‍, പി .ടി .നാസര്‍, ടി.പി. അബ്ദുള്‍ മജീദ്, പി.സി. വേലായുധന്‍, മുഹമ്മദ് കുണ്ടുങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് വീടുകള്‍ സന്ദര്‍ശിച്ചത്. വിദ്യാലയ പ്രവേശന ഫോറം നല്‍കുകയും പൊതുവിദ്യാലയ മികവുകളെ കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.