ചങ്ങാതിക്കൂട്ടം ഫെസ്​റ്റിന് ഇന്ന് തുടക്കം

അത്തോളി: ഗവ. വൊേക്കഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയിൽ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ചങ്ങാതിക്കൂട്ടം ഫെസ്റ്റിന് വെള്ളിയാഴ്ച കൊടിയേറും. രാവിലെ ഒമ്പതിന് പതാകയുയർത്തും. വൈകീട്ട് മൂന്നിന് വിളംബരറാലി ആരംഭിക്കും. തുടർന്ന് സൈക്കിൾ ക്ലബി​െൻറ ഉദ്ഘാടനവും നടക്കും. ആരോഗ്യ വിദ്യാഭ്യാസ-കാർഷിക വ്യവസായിക പ്രദർശനം, ഹാസ്യവിരുന്ന്, ഗാനമേള, നാടകം, സാഹിത്യോത്സവം, കവിയരങ്ങ്, സൗഹൃദ ചർച്ചകൾ, സെമിനാറുകൾ തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.