ഉർദുവും മലയാളവും നെഞ്ചിലേറ്റി ഇംതിയാസ്​ ആലമിന് തിളക്കമാർന്ന വിജയം

മുക്കം: മാതൃഭാഷയായ ഉർദുവിനെയും ഒപ്പം മലയാളത്തേയും നെഞ്ചിലേറ്റി ബിഹാർ സ്വദേശിയായ മുഹമ്മദ് ഇംതിയാസ് ആലം എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. മുക്കം മണാശ്ശേരിയിലെ മുസ്ലിം ഓർഫനേജ് സ്കൂളി​െൻറ അഭിമാനമായി. അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെയാണ് ഈ മിടുക്കൻ മലയാള ഭാഷ പഠിച്ച് മലയാളം മീഡിയത്തിലൂടെ എസ്.എസ്.എൽ.സിയിൽ വിജയം നേടിയത്. 2010ലാണ് മുക്കം മുസ്ലിം ഓർഫനേജിൽ ചേർന്ന് പഠനം തുടങ്ങിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉർദു കഥാരചന, കവിത രചന, പ്രസംഗം, ഉപന്യാസം എന്നിവയിൽ മൂന്നുവർഷം തുടർച്ചയായി എ ഗ്രേഡോടെ വിജയിച്ചിട്ടുണ്ട്. ഈ വിജയവും കോഴിക്കോട് ജില്ലക്ക് സ്വർണ്ണകപ്പ് നേടുന്നതിലും സഹായകമായി. അല്ലാമ ഇഖ്ബാൽ ടാലൻറ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. ബിഹാറിലെ ബംഗ ജില്ലയിൽ മുർഗിയ ചൗക്ക് ഗ്രാമത്തിലെ മുഹമ്മദ് ഷമീറി​െൻറയും ബീവി ജമീല ഖാത്തൂനി​െൻറയും മകനാണ് മുഹമ്മദ് ഇംതിയാസ് ആലം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.