മന്ത്രിയെത്തി, പൊതുവിദ്യാലയത്തിലേക്ക്​ ക്ഷണിക്കാൻ

മടവൂർ: സഹോദരങ്ങളായ ഖദീജ ഹന്ന, മുഹമ്മദ്നിയാസ്, ഫാത്തിമ ഷഹല എന്നിവരെ തേടി ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വീട്ടിലെത്തിയത് ഇപ്പോഴുമവർക്ക് വിശ്വസിക്കാനായിട്ടില്ല. മന്ത്രിയെ കണ്ട അമ്പരപ്പ് സന്തോഷമായി മാറുന്നതിനിടയിൽ സ്കൂളിലേക്കുള്ള പ്രവേശന ഫോറം കൈമാറി കുട്ടികളെ മന്ത്രി സ്കൂളിലേക്ക് ക്ഷണിച്ചു. മടവൂർ അരങ്ങിൽതാഴം തീക്കുനി മുസ്തഫയുടെ വീട്ടിലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തി​െൻറ ഭാഗമായുള്ള ഗൃഹസന്ദർശനത്തിന് മന്ത്രി എത്തിയത്. കൊടുവള്ളി നിയോജകമണ്ഡലം എം.എൽ.എ കാരാട്ട് റസാക്കി​െൻറ ഇടപെടൽ വഴിയാണ് മന്ത്രി കുട്ടികളുടെ വീട്ടിൽ എത്തിയത്. എം.എൽ.എ നടപ്പാക്കിവരുന്ന വിദ്യാഭ്യാസസമിതിയായ ക്രിസ്റ്റലി​െൻറ ആഭിമുഖ്യത്തിൽ പൊതുവിദ്യാലയ പ്രവേശന പ്രചാരണത്തിന് തുടക്കമിട്ട ദിവസംതന്നെ മന്ത്രി നിയോജകമണ്ഡലത്തിൽ എത്തിയത് 'വരവേൽപ്പ്' പ്രവർത്തനങ്ങൾക്ക് ഉൗർജം പകരുന്നതായി. കോഴിക്കോട് ഡയറ്റും എസ്.എസ്.എയും സംയുക്തമായി ആസൂത്രണംചെയ്ത പൊതുവിദ്യാലയ പ്രവേശന കാമ്പയിൽ പരിപാടിയാണ് വരവേൽപ്പ്. എം.എൽ.എയും മുനിസിപ്പൽ ചെയർമാൻ ഷരീഫ കണ്ണാടിപ്പൊയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാബു, എ.ഇ.ഒ കെ.ജി.മനോഹരൻ, ബി.പി.ഒ മെഹറലി, ഡയറ്റ് െലക്ചറർ യു.കെ.അബ്ദുന്നാസർ, ക്രിസ്റ്റൽ കൺവീനർ എം.പി.മൂസ, പ്രധാനാധ്യാപകൻ അബ്ദുന്നാസർ, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് കുണ്ടുങ്ങര, അബ്ദുൽ മജീദ് തുടങ്ങിയവരുടെ സംഘം രാവിലെത്തന്നെ ഒേട്ടറെ വീടുകളിൽ കയറി പ്രദേശത്തെ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ക്ഷണിച്ചു. ഉച്ചക്ക് ആരോഗ്യമന്ത്രിയോടൊപ്പം മടവൂരിൽ വീട് സന്ദർശിച്ച സംഘത്തിൽ മടവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് വി.സി.അബ്ദുൽ ഹമീദ് , ജില്ലാപഞ്ചായത്ത് അംഗം വി. ഷക്കീല, വാർഡ് അംഗം എ.സി.നസ്തർ, മടവൂർ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ എം.അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.