അനുശോചിച്ചു

കോഴിക്കോട്: മലബാർ പ്രൊഡ്യൂസ് മർച്ചൻറ്സ് അസോസിയേഷൻ അംഗവും മലഞ്ചരക്ക് വ്യാപാരിയുമായിരുന്ന കെ.വി. കുഞ്ഞമ്മദി​െൻറ നിര്യാണത്തിൽ അസോസിയേഷനിൽ ചേർന്ന യോഗം . പ്രസിഡൻറ് കെ. ഹസൻകോയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ബി.വി. അബ്ദുൽ ജബ്ബാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. െഎ.പി. പുഷ്പരാജ്, എൻ. ഉമ്മർകോയ, പി.കെ.വി. അബ്ദുൽ അസീസ്, ടി.സി. ലോഡയ്യ എന്നിവർ സംസാരിച്ചു. ലാപ്ടോപ് വിതരണം കോഴിക്കോട്: കേരള മോേട്ടാർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ പ്രഫഷനൽ കോഴ്സുകൾക്ക് പ്രവേശനം നേടിയവർക്കുള്ള സൗജന്യ ലാപ്ടോപ് ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ. എം.എസ്. സ്കറിയ വിതരണം ചെയ്തു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തൊഴിലാളികളുടെ മക്കൾക്കാണ് നൽകിയത്. അഡ്വ. ഇ. നാരായണൻ നായർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.